ആയിരം കോടിയും അല്ല,ചിരഞ്ജീവിയുടെ സാമ്പത്തിക സാമ്രാജ്യം 'അതുക്കും മേലെ'; ഗാരേജിൽ അത്യാഢംബര കാറുകളും

ചിരഞ്ജീവിക്ക് ഒരു മില്യൺ ഡോളറിൻ്റെ സ്വകാര്യ ജെറ്റ് വിമാനവും ഉണ്ട്

dot image

നടൻ, നിർമ്മാതാവ്, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി ജീവിതത്തില് ഒന്നിലധികം വേഷങ്ങൾ അണിഞ്ഞ താരമാണ് ചിരഞ്ജീവി. തെലുങ്ക് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായ ചിരഞ്ജീവി നാല് പതിറ്റാണ്ടിലേറെയായി സിനിമാപ്രേമികളെ രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാൾ കൂടിയാണ് താരം.

2022ലെ ജിക്യു റിപ്പോർട്ട് പ്രകാരം ചിരഞ്ജീവിയുടെ ആസ്തി 1650 കോടി രൂപയാണ്. അഭിനയം, അംഗീകാരങ്ങൾ, ബിസിനസ് സംരംഭങ്ങൾ, നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നാണ് അദ്ദേഹത്തിൻ്റെ വരുമാനം. തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളെന്ന നിലയിൽ, ഓരോ പ്രോജക്റ്റിലും ചിരഞ്ജീവിയുടെ ആസ്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഫ ഫാ... വാട്ട് എ കില്ലർ പെർഫോമൻസ്; ആവേശത്തിൽ നയൻതാരയും

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 28 കോടി രൂപ വിലമതിക്കുന്ന ആഡംബര വില്ല ഇദ്ദേഹത്തിന് സ്വന്തമാണ്. എല്ലാ സൂപ്പർസ്റ്റാറുകളെയും പോലെ ചിരഞ്ജീവിക്കും ആഡംബര കാറുകളോട് പ്രിയമുണ്ട്. സെഡാനുകൾ മുതൽ അതിഗംഭീര എസ്യുവികൾ വരെ സൂപ്പർസ്റ്റാറിൻ്റെ കാർ ശേഖരത്തിൽ ഉണ്ട്.

ബോളിവുഡ് ഷാദിസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 9 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ഫാൻ്റം, 1.2 കോടി രൂപയുടെ റേഞ്ച് റോവർ വോഗ്, 90 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ, 2.5 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എന്നിവയാണ് അദ്ദേഹത്തിൻ്റെ ഗാരേജിലെ മറ്റ് ആഡംബര കാറുകൾ. സിയാസത്തിൻ്റെ റിപ്പോർട്ട് പ്രകാരം ചിരഞ്ജീവിക്ക് ഒരു മില്യൺ ഡോളറിൻ്റെ സ്വകാര്യ ജെറ്റ് വിമാനവും ഉണ്ട്.

ചിരഞ്ജീവിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം 'ഭോല ശങ്കർ' ആണ്. 101 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ 42 കോടി മാത്രമാണ് നേടാനായത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും കുറവ് കളക്ഷൻ നേടിയ ചിത്രമാണിത്. താരം ഇപ്പോൾ അഭിനയിക്കുന്നത് 'വിശ്വംഭര' എന്ന ചിത്രത്തിലാണ്. അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us