കുലീന പരമ്പരയുടെ ഒരു കണിക പോലുമില്ലാതെ ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ. ഏറ്റവും കൂടുതൽ ആരാധകരുള്ള ഡിസ്നിയുടെ 'ലയൺ കിംഗി'ന് ശേഷം ചിത്രത്തിന്റെ പ്രീക്വൽ ഒരുങ്ങുന്നു എന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് ലോകമെമ്പാടുമുള്ള ലയൺ കിംഗ് ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്.
കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് സംവിധാനം നിർവഹിക്കുന്നത്. അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് കഥ. 1994-ൽ ഒരുങ്ങിയ ഡിസ്നിയുടെ ആനിമേറ്റഡ് ക്ലാസിക്, ദ ലയൺ കിംഗിനെ അടിസ്ഥാനമാക്കിയുള്ള കഥ, 2019-ൽ ജോൺ ഫാവ്റോ ഏറ്റെടുത്തുകൊണ്ട് ദ ലയൺ കിംഗ് വീണ്ടും ഒരുക്കി.
ചിത്രത്തിൽ റാഫിക്കിയായി ജോൺ കാനി, പുംബയായി സേത്ത് റോജൻ, ടിമോനായി ബില്ലി ഐക്നർ, സിംബയായി ഡൊണാൾഡ് ഗ്ലോവർ, നളയായി ബിയോൺസ് നോൾസ്-കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും മുഫാസ നിരാശപ്പെടുത്തില്ല എന്നും ട്രെയ്ലർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഡിസംബർ 20-നാണ് മുഫാസ ആഗോള തലത്തിൽ റിലീസ് ചെയ്യുക.
'വിവാഹിതയായാലും അവിവാഹിതയായാലും സ്ത്രീകൾ തനിച്ചായിരിക്കും' ലാപത ലേഡീസിനെ ഏറ്റെടുത്ത് ആരാധകർ