വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസിൽ നായകനായ ആവേശവും വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ വർഷങ്ങൾക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വർഷങ്ങൾക്കു ശേഷം അല്പമൊന്ന് ഇടിഞ്ഞിരുന്നു. എന്നാലും ചിത്രം ആറു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി.
പിങ്ക് വില്ല റിപ്പോർട്ട് അനുസരിച്ച് ചിത്രം ആഗോളതലത്തിൽ 79 കോടി രൂപ നേടിയിരിക്കുകയാണ്. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.
'ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തിൽ പത്ത്';രംഗണ്ണൻ തരംഗത്തിൽ കോടികള്നല്കി തമിഴ്നാടുംകർണാടകയുംനിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.