പ്രഭാസിന്റെ കൽക്കിയുമായി എന്തിനാണൊരു ക്ലാഷ്, ഇന്ത്യൻ 2ന്റെ റിലീസ് നേരത്തെയോ ?

ഇന്ത്യൻ 2വും ഇന്ത്യൻ3 യും ഷൂട്ടിങ് പൂർത്തിയായതായും ഇന്ത്യന് 2ന്റെ പോസ്റ്റ് പ്രൊഡക്ഷന് പുരോഗമിക്കുകയാണെന്നും കമൽഹാസൻ പറഞ്ഞിരുന്നു

dot image

തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ രണ്ടാം ഭാഗം മുൻനിരയിൽ കാണും. ഏറെ നാളുകളായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് എന്നായിരിക്കുമെന്ന ചോദ്യം ആരാധകർക്കിടയിൽ ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ട് എത്തിയിരിക്കുകയാണ്.

'ഇന്ത്യൻ 2' ജൂൺ 13 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഇൻഡ്യ ഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്രഭാസ്- നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898AD' ജൂൺ 27നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രവുമായി ഒരു ക്ലാഷ് ഉണ്ടാകാതിരിക്കാനാണ് ഇന്ത്യൻ 2 റിലീസ് നീട്ടിയതെന്നാണ് റിപ്പോർട്ടുകൾ.

സുരേഷ് ഗോപി നായകൻ, തൊഴിലാളി ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ശങ്കർ ഇപ്പോൾ രാം ചരണിന്റെ ഗെയിം ചേഞ്ചർ എന്ന സിനിമയുടെ പണിപ്പുരയിലാണ്. അതിനോടൊപ്പം തന്നെ ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുമെന്നാണ് സൂചന. ഇന്ത്യന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ഷൂട്ടിങ് പൂർത്തിയായതായും ഇന്ത്യന് 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ത്യന് 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us