നിവിൻ പോളിയുടെ മലയാളത്തിലേക്കുള്ള മാസ് എൻട്രി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ് 'മലയാളി ഫ്രം ഇന്ത്യ'. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രീ ബുക്കിങ് സെയിലാണ് നടന്നിരിക്കുന്നത്. ഒരു കോടി രൂപയിലധികമാണ് പ്രീ ബുക്കിങ്ങിലൂടെ സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ മാത്രം ചിത്രത്തിന് നിലവിൽ 605 ഷോകളാണുള്ളത്. ഇതിൽ 64,000ത്തിലധികം പ്രേക്ഷകരാണ് ഇന്ന് സിനിമ കാണുന്നത്. ആദ്യ ഷോയ്ക്ക് ശേഷം സിനിമയ്ക്ക് അനുകൂല പ്രതികരണമാണ് എങ്കിൽ മലയാളത്തിൽ മറ്റൊരു 100 കോടി സിനിമയുടെ ഉദയം കൂടി സംഭവിക്കുമെന്നതിൽ തർക്കമില്ല. ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, എന്നിവരും എത്തുന്നു.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് നിർമ്മാണം. നിവിന് പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല് മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. നിവിനൊപ്പം അനശ്വര രാജൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ് ഛായാഗ്രഹണവും നിര്വഹിക്കുന്നു.
തൊഴിലാളി ദിനത്തിൽ ഒരു പണിക്കും പോകാത്ത രണ്ട് പേരുടെ കഥ; 'മലയാളി ഫ്രം ഇന്ത്യ' ഇന്ന് മുതൽ