നിവിൻ പോളി നായകനായ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ ദിനം പിന്നിടുമ്പോൾ സിനിമ കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. കേരളത്തില് നിന്ന് സിനിമ ആദ്യ ദിനത്തിൽ 2.75 കോടി രൂപയിലധികം നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയ്ക്ക് രാവിലെയുള്ള ഷോകൾക്ക് 63.45 ശതമാനം ഒക്യുപൻസിയും ഉച്ചകഴിഞ്ഞുള്ള ഷോകൾ 69.44 ശതമാനം ഒക്യുപൻസിയുമാണ് ലഭിച്ചത്. ഈവനിംഗ് സ്ക്രീനിങ്ങുകൾ 64.76 ശതമാനവും രാത്രി ഷോകളിൽ 59.89 ശതമാനവും ഒക്യുപൻസി ലഭിച്ച സിനിമയ്ക്ക് ആദ്യ ദിനത്തിൽ മൊത്തമായി 64.39 ശതമാനം ഒക്യുപൻസി നിലനിർത്തി.
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ സിനിമയ്ക്ക് ഒരു കോടി രൂപയിലധികം രൂപ പ്രീ ബുക്കിങ്ങിലൂടെ മാത്രം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും എത്തുന്നു.
'ഇനിയും ഇത്തരം സിനിമകൾ ചെയ്യണം'; ലാപത ലേഡീസ് 'രത്നം' എന്ന് പ്രിയങ്ക ചോപ്രലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് നിർമ്മാണം. നിവിന് പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല് മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ് ഛായാഗ്രഹണവും നിര്വഹിക്കുന്നു.