വൻ വിജയമായ ബാഹുബലി ഫിലിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള 'ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്' എന്ന ആനിമേറ്റഡ് സീരീസിന്റെ ട്രെയിലര് പുറത്തിറങ്ങി. സംവിധായകൻ എസ്എസ് രാജമൗലിയാണ് ഈ ആനിമേറ്റഡ് ഷോ ഒരുക്കിയിരിക്കുന്നത്.
പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുന്പ് മഹിഷ്മതിയില് നടന്ന സംഭവങ്ങളാണ്. സീരിസിന്റെ ട്രെയിലറിൽ കൊട്ടാരത്തെ പുതിയ വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും പൽവാൾദേവനും ഒന്നാകുന്നതാണ് കാണിക്കുന്നത്. രക്തദേവൻ എന്ന പുതിയ വില്ലനും സീരിസിലുണ്ട്. ഈ സീരിസിന്റെ നിര്മ്മാതാവും ക്രിയേറ്ററുമാണ് രാജമൗലി. മെയ് 17 മുതല് ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ആനിമേഷന് സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.
പൊള്ളുന്ന ചൂടിൽ നൃത്ത പരിപാടി, ബോധരഹിതരായി കുട്ടികൾ; പ്രഭുദേവയ്ക്ക് നേരെ കടുത്ത പ്രതിഷേധംബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതില് നൂറു കണക്കിന് കഥകളുണ്ട്. അതില് ഒന്നാണ് ചലച്ചിത്രത്തിലൂടെ പുറത്തുവന്നത്. ഇതുപോലുള്ള ശ്രമങ്ങള് ബാഹുബലിയുടെ ആരാധകര്ക്ക് കൂടുതല് ആവേശം നൽകും എന്നാണ് എസ്എസ് രാജമൗലി പുതിയ പ്രൊജക്ടിനെ വിശേഷിപ്പിച്ചത്.