സംഗീത സംവിധായകൻ പ്രവീൺ കുമാറിന് വിട

പ്രവീണിന്റെ വിയോഗം സിനിമാ സംഗീത രംഗത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്

dot image

ചെന്നൈ: യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ (28) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം സംഭവിക്കുന്നത്. ബുധനാഴ്ച ആരോഗ്യനില വഷളായതിനെ തുടര്ന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വ്യഴാഴ്ച രാവിലെയാണ് പ്രവീണിന്റെ വിയോഗ വാര്ത്ത ബന്ധുക്കൾ ഔദ്യോഗികമായി അറിയിച്ചത്.

പ്രവീണിന്റെ ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് തന്നെ പ്രവീണിന്റെ സംസ്കാരം നടന്നു. പ്രവീണിന്റെ വിയോഗം സിനിമാ സംഗീത രംഗത്ത് വലിയ ഞട്ടലാണുണ്ടാക്കിയത്. സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന് അനുശോചനമറിയിച്ചു.

'മേധഗു' എന്ന ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടാണ് പ്രവീൺ സിനിമ സംഗീത ലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. 2021ല് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം ചില നിയമ പ്രശ്നങ്ങള് കാരണം തിയേറ്ററില് റിലീസ് ചെയ്തിരുന്നില്ല. തുടര്ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. 'കാക്കൻ', 'രായർ പറമ്പറൈ', 'ബമ്പർ' തുടങ്ങിയ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us