ടൊവിനോയ്ക്ക് 'നടികർ' തിലകമോ? മലയാളത്തിന്റെ ഹിറ്റ് വേട്ട ആവർത്തിക്കാനായോ; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര് സിനിമയ്ക്കുണ്ട്

dot image

ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രം നടികർ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ലാൽ ജൂനിയർ സംവിധാനം ചെയ്ത സിനിമയ്ക്ക് ആദ്യ ഷോകൾ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

തരക്കേടില്ലാതെ പോകുന്ന ആദ്യപകുതിയും പാളിച്ചകൾ സംഭവിച്ച രണ്ടാം പകുതിയുമാണ് സിനിമയുടേത് എന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. തിരക്കഥ ദുർബലമാണ് എന്നും ചില പ്രതികരണങ്ങളുണ്ട്. ഛായാഗ്രഹണം, സംഗീതം എന്നീ മേഖകളാണ് സിനിമയുടെ പ്രധാന പോസിറ്റീവ് ഘടകങ്ങളായി പറയുന്നത്. ടൊവിനോ, ചന്ദു സലിംകുമാർ, സുരേഷ് കൃഷ്ണ തുടങ്ങിയവരുടെ പ്രകടനങ്ങൾ മികച്ചതായിരുന്നുവെന്നും ചില പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ചിത്രത്തിൽ ടൊവിനോയുടെ നായികയാകുന്നത് ഭാവനയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് ചിത്രത്തില് അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര് സിനിമയ്ക്കുണ്ട്.

നടികർ അലന് ആന്റണി, അനൂപ് വേണുഗോപാല് എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് ചിത്രത്തിന്റെ നിര്മ്മാണം. പുഷ്പ - ദ റൈസ് പാര്ട്ട് 1 ഉള്പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള് നിര്മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ നവീൻ യർനേനിയും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us