ആരൊക്കെ വന്നിട്ടും കാര്യമില്ല, മലയാളിക്ക് 'ആവേശം' രംഗണ്ണനോട്; 150 കോടിക്കരികിൽ ചിത്രം

അടുത്ത് തന്നെ ചിത്രം 150 കോടി സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയമില്ല

dot image

ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 100 കോടി കടന്നിട്ടും ഹൗസ് ഫുള്ളോടെ മുന്നേറുകയാണ്.

ഇപ്പോൾ ചിത്രം ആഗോളതലത്തിൽ 140 കോടി സ്വന്തമാക്കിയിരിക്കുകയാണ്. തിയേറ്ററിൽ 22 ദിവസം കൊണ്ടാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത് തന്നെ ചിത്രം 150 കോടി സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയമില്ല. മോളിവുഡിൽ നിവിൻ പോളി നായകനായ 'മലയാളീ ഫ്രം ഇന്ത്യ' റിലീസ് ചെയ്തിട്ട് പോലും ആവേശത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അതേസമയം ആവേശ തരംഗം സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. സിനിമയിലെ പാട്ടുകൾ ഒരു ഭാഗത്ത് ട്രെൻഡാകുമ്പോൾ രംഗയുടെ സ്റ്റൈലും എടാ മോനേ എന്ന ഡയലോഗുമാണ് മറ്റൊരു വശത്ത് വൈറലാകുന്നത്. സോഷ്യല് മീഡിയ റിലുകളില് തരംഗം സൃഷ്ടിച്ചിരിക്കുന്നത് 'ആവേശം' സിനിമയിലെ 'ഇല്ലുമിനാറ്റി' എന്ന പാട്ടിന്റെ ബിറ്റാണ്. പാട്ടിന് ചുവട് വെച്ചും രംഗയെ പോലെ ഡ്രസ് ചെയ്തുമെല്ലാം ഇന്സ്റ്റഗ്രാമേറ്റെടുത്തിരിക്കുകയാണ് രംഗയേയും സുഷിന്റെ ചടുലതയുള്ള താളങ്ങളേയും. ഒരു ലക്ഷത്തിലധികം റീലുകളാണ് ഇല്ലുമിനാറ്റി എന്ന ഗാനത്തില് ഇന്സ്റ്റഗ്രാമില് ഒരുങ്ങിയത്.

'ഗാനരംഗത്തിലൂടെ തമിഴിൽ തുടങ്ങാൻ താൽപര്യമില്ല'; വിജയ്യുടെ ഗോട്ടിലെ അവസരം വേണ്ടെന്നുവെച്ച് ശ്രീലീല

വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിലെത്തിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്വഹിച്ചത്. അതേസമയം, ജിത്തു മാധവന് ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തില് ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബില് ഇടം നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us