സിനിമയ്ക്ക് ഒരു വിദ്വേഷ കത്തുമായി നസ്ലെൻ; 'ഇതിൽ കാണാൻ പോകുന്നതെല്ലാം നിജം'

'ഈ സിനിമ ഒട്ടും തന്നെ സാങ്കൽപ്പികമല്ല, ഇതിൽ കാണാൻ പോകുന്നതെല്ലാം നിജം'

dot image

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനവ് സുന്ദർ നായക്കിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. 'മോളിവുഡ് ടൈംസ്' എന്നാണ് ചിത്രത്തിന്റെ പേര്. യുവ താരം നസ്ലെനാണ് നായകനാകുന്നത്. 'ഈ സിനിമ ഒട്ടും തന്നെ സാങ്കൽപ്പികമല്ല, ഇതിൽ കാണാൻ പോകുന്നതെല്ലാം നിജം' എന്നാണ് സിനിമയുടെ ക്യാപ്ഷൻ. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനും നൽകിയിട്ടുണ്ട്.

ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന മോളിവുഡ് ടൈംസിന്റെ പ്രഖ്യാപന വീഡിയോ പൃഥ്വിരാജാണ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസൻ നായകനായ അഭിനവിന്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ബോക്സ് ഓഫീസ് വിജയ സിനിമയായിരുന്നു. സിനിമയുടെ സംവിധാന മികവ് കൊണ്ടും തിരക്കഥ കൊണ്ടും നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും സംവിധായകൻ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് അഭിനവ് രണ്ടാം സിനിമ പ്രഖ്യാപിക്കുന്നത്. 'മുകുന്ദൻ ഉണ്ണി' ഇഷ്ടപ്പെട്ടവർക്ക് ഇതും ഇഷ്ടപ്പെടും' എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 2025ലാണ് മോളിവുഡ് ടൈംസ് ബിഗ് സ്ക്രീനിലെത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us