ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 100 കോടി കടന്നിട്ടും ഹൗസ് ഫുള്ളോടെ മുന്നേറുകയാണ്. മലയാളത്തില് നിലവിലെ ടോപ്പ് 5 ഗ്ലോബല് ബോക്സ് ഓഫീസ് ലിസ്റ്റിലെ നാല് ചിത്രങ്ങളും രണ്ട് വര്ഷത്തിനുള്ളില് റിലീസ് ചെയ്യപ്പെട്ടവയാണ്.
ലിസ്റ്റിലെ മൂന്ന് ചിത്രങ്ങൾ ഈ വർഷം റിലീസ് ചെയ്തവയും ആണ്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് മോഹൻലാൽ ചിത്രം പുലിമുരുകനെ കളക്ഷനിൽ ആവേശം മറികടന്നിരിക്കുന്നത്. 145 കോടിക്ക് മുകളിലായിരുന്നു പുലിമുരുകന്റെ ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷൻ എങ്കിൽ ആവേശം 150 കോടിയോട് അടുക്കുകയാണ്.
മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടിട്രാക്കര്മാരായ വാട്ട് ദി ഫസിന്റെ കണക്ക് പ്രകാരം ആവേശത്തിന്റെ ഇതുവരെയുള്ള ഗ്ലോബല് ബോക്സ് ഓഫീസ് 148 കോടിയാണ്. പുലിമുരുകനെ മറികടന്നതോടെ കളക്ഷനില് ആവേശത്തിന് മുന്നിലുള്ളത് മൂന്ന് ചിത്രങ്ങള് മാത്രമാണ്. മഞ്ഞുമ്മല് ബോയ്സ്, 2018, ആടുജീവിതം എന്നിവയാണ് അവ.
മോളിവുഡ് ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായിരുന്ന മഞ്ഞുമ്മല് ബോയ്സിന്റെ ആകെ നേട്ടം 241.10 കോടി ആണ്. രണ്ടാം സ്ഥാനത്തുള്ള 2018 175 കോടിയുമാണ്. മൂന്നാം സ്ഥാനത്തുള്ള ആടുജീവിതം ഇതുവരെ 157 കോടിയുമാണ് നേടിയത്. അതേസമയം ആവേശ തരംഗം സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല.
സിനിമയിലെ പാട്ടുകൾ ഒരു ഭാഗത്ത് ട്രെൻഡാകുമ്പോൾ രംഗയുടെ സ്റ്റൈലും എടാ മോനേ എന്ന ഡയലോഗുമാണ് മറ്റൊരു വശത്ത് വൈറലാകുന്നത്. സോഷ്യല് മീഡിയ റിലുകളില് തരംഗം സൃഷ്ടിച്ചിരിക്കുന്നത് 'ആവേശം' സിനിമയിലെ 'ഇല്ലുമിനാറ്റി' എന്ന പാട്ടിന്റെ ബിറ്റാണ്. പാട്ടിന് ചുവട് വെച്ചും രംഗയെ പോലെ ഡ്രസ് ചെയ്തുമെല്ലാം ഇന്സ്റ്റഗ്രാമേറ്റെടുത്തിരിക്കുകയാണ് രംഗയേയും സുഷിന്റെ ചടുലതയുള്ള താളങ്ങളേയും. ഒരു ലക്ഷത്തിലധികം റീലുകളാണ് ഇല്ലുമിനാറ്റി എന്ന ഗാനത്തില് ഇന്സ്റ്റഗ്രാമില് ഒരുങ്ങിയത്.