'ഹോളിവുഡിനോട് കിടപിടിക്കാൻ കഴിയുന്ന സിനിമകൾ ചെയ്ത സംവിധായകൻ'; സംഗീത് ശിവനെക്കുറിച്ച് മധുപാൽ

മലയാളം അന്നുവരെ കണ്ട ഫ്രെയിമുകളായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത്

dot image

സംഗീത് ശിവന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമെന്ന് സംവിധായകനും നടനുമായ മധുപാൽ. ഇന്ത്യൻ സിനിമയിൽ തന്നെ വ്യത്യസ്തമായ സിനിമകൾ ഒരുക്കിയ വ്യക്തിയാണ് അദ്ദേഹം. മലയാളം അന്നുവരെ കണ്ട ഫ്രെയിമുകളായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത് എന്ന് മധുപാൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

യോദ്ധ പോലൊരു സിനിമ വരുന്നു, അതിൽ സംഗീത് ശിവനും സന്തോഷ് ശിവനും ചേർന്ന് അതിമനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നു, അതിലേക്ക് മോഹൻലാൽ വരുന്നു. അതിന് പിന്നാലെ നിർണ്ണയം, വ്യൂഹം തുടങ്ങിയ സിനിമകൾ ചെയ്യുന്നു. തുടർന്ന് ഡാഡി ചെയ്യുന്നു. അതിൽ അരവിന്ദ് സ്വാമിയെ അഭിനയിപ്പിക്കുന്നു. ഇന്ത്യൻ സിനിമയിലെ പല പ്രതിഭകളെയും മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം എന്ന് മധുപാൽ പറഞ്ഞു.

മലയാളം അന്നുവരെ കണ്ട ഫ്രെയിമുകളായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത്. ആ സിനിമകളെല്ലാം ഹിറ്റാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കാൻ കഴിയുന്ന സിനിമകളായിരുന്നു അദ്ദേഹം ചെയ്തത് എന്ന് മധുപാൽ പറഞ്ഞു.

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സംഗീത് ശിവൻ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ.

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us