യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ പതിഞ്ഞത് ആഴത്തിൽ: മോഹൻലാൽ

കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും

dot image

സംവിധായകൻ സംഗീത് ശിവയുടെ വിയോഗത്തിൽ പ്രതികരിച്ച് മോഹൻലാൽ. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കുമെന്നും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളുമെന്നും നടൻ മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സംഗീതിന്റെ വിയോഗത്തിൽ മോഹൻലാൽ പ്രതികരിച്ചത്.

'സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിൻ്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട' എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.

'പ്രിയദർശന് ശേഷം ബോളിവുഡിൽ നിരവധി സിനിമകൾ ചെയ്ത മലയാളി സംവിധായകൻ'; സംഗീതിനെ ഓര്ത്ത് ജി സുരേഷ്കുമാർ

സംഗീത് സംവിധാനത്തിലൊരുങ്ങിയ യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയ ചിത്രങ്ങളിൽ നായകനായത് മോഹൻലാൽ ആയിരുന്നു. മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയ ചിത്രമാണ് യോദ്ധ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സംഗീത് ശിവൻ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചത്.

dot image
To advertise here,contact us
dot image