ഫഹദ് ഫാസിൽ ചിത്രം 'ആവേശം' തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഒടിടിയിൽ എത്തുന്നു എന്നത് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. നൂറോളം തീയറ്ററുകളില് ചിത്രം പ്രദര്ശനം തുടരുമ്പോള് തന്നെയാണ് ആമസോണ് പ്രൈമിലൂടെ വ്യാഴാഴ്ച അര്ദ്ധ രാത്രി മുതല് ചിത്രം ഒടിടിയിൽ എത്തിയത്. അതേസമയം ചിത്രത്തിന് ഇന്നും ആയിരത്തിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയി എന്നതും ശ്രദ്ധേയമാണ്.
ഫഹദ് ഫാസിലിന് മറുഭാഷാ പ്രേക്ഷകര്ക്കിടയിലുമുള്ള സ്വീകാര്യതയായിരിക്കാം പ്ലാറ്റ്ഫോമിനെ ചിത്രം നേരത്തെ ഒടിടിയിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്. അതേസമയം ഒടിടി റൈറ്റ്സിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ചുള്ള അനൗദ്യോഗിക റിപ്പോര്ട്ടുകളും എത്തുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുകളിലൊന്നാണ് ആവേശത്തിന്റെ കാര്യത്തില് നടന്നതെന്നാണ് വിവരം. ഒടിടി റൈറ്റ്സ് വില്പ്പനയിലൂടെ ചിത്രം 35 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്മാര് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ആവേശം ആഗോളതലത്തിൽ 150 കോടിയിലധികം നേടിയിട്ടുണ്ട്.
പ്രേതമായെത്തി പേടിപ്പിക്കാൻ തമന്ന വാങ്ങിയത് കോടികൾ; 'അരൺമനൈ'യിലെ പ്രതിഫലം ഇങ്ങനെകഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില് ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്വഹിച്ചത്. അതേസമയം, ജിത്തു മാധവന് ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.