'ബോധമുള്ള ആരും ചോദ്യം ചോദിക്കാൻ ഇല്ലായിരുന്നു എന്നാണോ?' സംവാദത്തിന് വെല്ലു വിളിച്ച് ബി ഉണ്ണികൃഷ്ണൻ

പത്ര സമ്മേളത്തിൽ നിഷാദ് കോയ അയച്ച തിരക്കഥയുടെ പിഡിഎഫ് തുറന്നു നോക്കിയില്ല എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് എതിരെ പ്രതിഷേധം ശക്തമായത്

dot image

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിന്റെ തിരക്കഥ മോഷണമെന്ന ആരോപണത്തിൽ ഇന്നലെ നടന്ന പ്രസ്സ്മീറ്റിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണന് നേരെ സോഷ്യൽ മീഡിയയിൽ ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിൽ ബി ഉണ്ണികൃഷ്ണൻ അംഗമായ ഒരു സിനിമാ ഗ്രൂപ്പിൽ വന്ന പോസ്റ്റിനു മറുപടി നൽകിയിരിക്കുകയാണ് സംവിധായകനും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അംഗവുമായ ബി ഉണ്ണി കൃഷ്ണൻ.

'അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ഇന്നലത്തെ പത്ര സമ്മേളനത്തിൽ ''ബോധമുള്ള ആരും'' ഇല്ലായിരുന്നു എന്നാണല്ലോ അങ്ങ് പറയുന്നത്. ഈ വിഷയത്തിൽ നിങ്ങളുമായി ഒരു സംവാദത്തിന് ഞങ്ങൾ തയ്യാറാണ്. ഈ ഗ്രൂപ്പിലെ ഈ പോസ്റ്റിട്ട ആളുൾപ്പടെ പത്ത് പേർക്ക് നേരിട്ട് വരാം. 10 ,11 തീയതികളിൽ ഒന്ന് നിങ്ങൾ തീരുമാനിച്ചോളൂ. സ്ഥലം, സംവാദം ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവ ഞങ്ങൾ സജ്ജമാക്കും. ക്ഷണം സ്വീകരിക്കുമല്ലോ ? നന്ദി' എന്നാണ് ഉണ്ണി കൃഷ്ണന്റെ മറുപടി.

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്, റിലീസ് ദിവസം മുതലേ ഡീഗ്രേഡിങ്'; ഡിജോ ജോസ് ആന്റണി

പത്ര സമ്മേളത്തിൽ നിഷാദ് കോയ അയച്ച തിരക്കഥയുടെ പിഡിഎഫ് തുറന്നു നോക്കിയില്ല എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് എതിരെ പ്രതിഷേധം ശക്തമായത്. 'മലയാളി ഫ്രം ഇന്ത്യ' റിലീസ് ചെയ്ത അന്ന് മുതൽ സിനിമയെ താഴ്ത്തിക്കെട്ടാൻ ശ്രമം നടക്കുന്നുവെന്നും കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തതെന്നും പത്ര സമ്മേളനത്തിൽ ഡിജോ ജോസ് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us