'ആദ്യ സിനിമ പരാജയം, 27 വര്ഷം ബോളിവുഡിൽ അവസരം ലഭിച്ചില്ല'; ജ്യോതിക

മഹാരാഷ്ട്ര സ്വദേശിയായ ജ്യോതിക പ്രിയദര്ശന് സംവിധാനം ചെയ്ത 'ഡോളി സജ കെ രഖ്ന'യിലൂടെയായിരുന്നു സിനിമാ ലോകത്തേക്കു പ്രവേശിച്ചത്

dot image

ബോളിവുഡിലൂടെയാണ് തുടക്കമെങ്കിലും ആദ്യ ചിത്രത്തിന് ശേഷം ജ്യോതിക ഹിന്ദി സിനിമകൾ പൂർണമായി വിട്ടിരുന്നു. എന്നാൽ താൻ ഹിന്ദി സിനിമകളെ ഉപേക്ഷിച്ചതല്ലെന്നും കഴിഞ്ഞ 27 വർഷമായി ബോളിവുഡിൽ നിന്നും അവസരങ്ങൾ ലഭിച്ചില്ലെന്നും പറഞ്ഞിരിക്കുകയാണ് ജ്യോതിക. ബോളിവുഡിലുള്ളവര് താന് ദക്ഷിണേന്ത്യക്കാരിയാണെന്നും ഹിന്ദി സിനിമകളില് അഭിനയിക്കാന് താല്പര്യമുണ്ടാകില്ലെന്നും കരുതിയതായും നടി കൂട്ടിച്ചേര്ത്തു.

'ഹിന്ദി സിനിമകളില് നിന്ന് ഒരിക്കല് പോലും എനിക്ക് ഓഫര് ലഭിച്ചില്ല. 27 വര്ഷം മുമ്പ് ഞാന് ദക്ഷിണേന്ത്യൻ സിനിമകളില് അഭിനയിച്ച് തുടങ്ങി. അതിനുശേഷം ദക്ഷിണേന്ത്യൻ സിനിമകളില് മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില് വിജയമായിരുന്നില്ല. കൂടുതല് അവസരങ്ങള് ലഭിക്കണമെങ്കില് ആദ്യ സിനിമ വിജയിക്കണം. എന്റെ സിനിമ നിര്മിച്ചത് വലിയ പ്രൊഡക്ഷന് ഹൗസായിരുന്നെങ്കിലും ഭാഗ്യമില്ലാത്തതിനാല് അത് വിജയിച്ചില്ല. ഭാഗ്യവശാല് ദക്ഷിണേന്ത്യൻ സിനിമയില് ഞാന് സജീവമാകുകയും ബോളിവുഡില്നിന്നു മാറി നില്ക്കുകയുമായിരുന്നു,' ജ്യോതിക പറഞ്ഞു.

അനിമലിന് ശേഷം രശ്മിക വീണ്ടും ബോളിവുഡിലേക്ക്; ഇക്കുറി സൽമാനൊപ്പം

മഹാരാഷ്ട്ര സ്വദേശിയായ ജ്യോതിക പ്രിയദര്ശന് സംവിധാനം ചെയ്ത 'ഡോളി സജ കെ രഖ്ന'യിലൂടെയായിരുന്നു സിനിമാ ലോകത്തേക്കു പ്രവേശിച്ചത്. അജയ് ദേവ്ഗണും ആര് മാധവനും നായകന്മാരായ സൈക്കോളജിക്കല് ഹൊറര് ചിത്രം 'ശൈത്താനി'ലൂടെ ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് തിരിച്ചു വരവ് നടത്തിയത്. രാജ്കുമാര് റാവു, അലയ എഫ്, ശരദ് കള്കര് എന്നിവർക്കൊപ്പം ശ്രീകാന്താണ് ജ്യോതികയുടെ ബോളിവുഡിലെ ഏറ്റവും പുതിയ സിനിമ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us