![search icon](https://www.reporterlive.com/assets/images/icons/search.png)
ആലപ്പുഴ: ചലച്ചിത്രനടി പി പി ഗിരിജ (83) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1950കളിൽ ബേബി ഗിരിജ എന്ന ബാല താരമായി മലയാള സിനിമയിൽ അറിയപ്പെട്ടു.
'ജീവിതനൗക', 'വിശപ്പിന്റെ വിളി' തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആലപ്പുഴ സ്വദേശിയായ പി പി ഗിരിജ ഐഒബിയിൽ ഉദ്യോഗസ്ഥ ആയിരുന്നു.