'ഒന്നിന് പകരം പത്ത്പേരുടെ റിവ്യു കേട്ടശേഷം സിനിമ കാണൂ';അശ്വന്ത് കോക്ക് റിവ്യൂവില് ഇന്ദ്രജിത്ത്

'ഒരാളുടെ അഭിപ്രായം മാത്രം കേട്ടുകൊണ്ട് സിനിമ കാണാതിരിക്കുകയോ കാണാൻ പോവുകയോ ചെയ്യരുത്. എല്ലാവരിൽ നിന്നും അഭിപ്രായമെടുക്കുക'

dot image

മലയാള സിനിമയ്ക്കെതിരെ ഉണ്ടാകുന്നു എന്ന് ആരോപിക്കപ്പെടുന്ന റിവ്യു ബോംബിങ്ങില് അഭിപ്രായം പറഞ്ഞ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. ഒരാളുടെ മാത്രം റിവ്യു കേട്ട് സിനിമ കാണാനോ കാണാതിരിക്കാനോ പോകരുത് എന്നും എല്ലാവർക്കും വ്യത്യസ്ത അഭിപ്രായമായിരിക്കുമെന്നും നടൻ പറഞ്ഞു. അപ്ഡൗൺ മീഡിയ എന്ന യൂട്യൂബ് ചാനലിനോടാണ് നടന്റെ പ്രതികരണം. ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയ്ക്ക് അശ്വന്ത് കോക്ക് നടത്തിയ റിവ്യൂവിനെതിരെയാണ് നടന്റെ പ്രതികരണം.

'ഓരോരുത്തർ ഓരോ റിവ്യുവാണ് പറയുന്നത്. ഓരോ അഭിപ്രായമാണ്. അവരുടെ യുക്തിക്കനുസരിച്ചാണ് അവർ റിവ്യു ചെയ്യുന്നത്. ഈ റിവ്യു കാണുന്ന പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്, ഓരോരുത്തരുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. നമ്മൾ മലയാളികൾ സാധാരണയായി എല്ലാ കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരാണ്. അതുകൊണ്ട് ഒരാളുടെ അഭിപ്രായം മാത്രം കേട്ടുകൊണ്ട് സിനിമ കാണാതിരിക്കുകയോ കാണാൻ പോവുകയോ ചെയ്യരുത്. എല്ലാവരിൽ നിന്നും അഭിപ്രായമെടുക്കുക. ഒരു പത്ത് പേരുടെ റിവ്യു എടുത്താൽ അതിൽ രണ്ടെണ്ണം മോശമായിരിക്കും ബാക്കി എട്ട് എണ്ണവും നല്ലതാണെങ്കിൽ ആ അഭിപ്രായം എടുത്ത് സിനിമ കാണാൻ പോവുക.', എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

അതേസമയം, അശ്വന്ത് കോക്കിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയുടെ നിർമ്മാതാവ് സിയാദ് കോക്കർ. സിനിമയ്ക്ക് നെഗറ്റീവ് റിവ്യ നൽകിയെന്നാണ് സിയാദ് കോക്കർ പരാതിയിൽ പറയുന്നത്. സിനിമയുടെ റിവ്യു അശ്വന്ത് യൂട്യൂബിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

മഞ്ഞുമ്മൽ പിള്ളേരെ പേടിപ്പിച്ചോടിക്കാൻ അരൻമനൈയിലെ പ്രേതത്തിനാകുമോ?; ടിഎൻ ബോക്സ് ഓഫീസ് റിപ്പോർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us