ഗായകൻ സന്നിധാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിൽ പ്രതികരണവുമായി സന്നിധാനന്ദന്റെ അധ്യാപികയും കേരള വർമ്മ കോളേജ് റിട്ടയേഡ് പ്രിൻസിപ്പാളുമായ കൃഷ്ണകുമാരി. വിമർശനങ്ങൾ മാന്യമായി പറയാം, കാരണം കലാകാരൻ സമൂഹത്തിന്റെ പൊതു സ്വത്താണ്. വിഷം വമിക്കുന്ന വാക്കുകൾ തുപ്പിയിട്ട് അതവന്റെ നല്ലതിനാണ് എന്ന ആ ഏർപ്പാട് എന്തായാലും വേണ്ട എന്ന് കൃഷ്ണകുമാരി പറഞ്ഞു.
രംഗവേദിയെ ചലിപ്പിക്കുവാൻ ഗായകർ തെരഞ്ഞെടുക്കുന്ന ആവിഷ്ക്കാരതന്ത്രങ്ങൾ അതേ രീതിയിൽ മനസ്സിലാക്കാൻ പ്രാപ്തി കൈവരിക്കുക എന്നേ ആ സ്ത്രീയോട് പറയാനുള്ളൂയെന്നും കൃഷ്ണകുമാരി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്നിധാനന്ദന്റെ വിദ്യാലയ ഓർമകളും അധ്യാപിക പങ്കുവെച്ചിട്ടുണ്ട്.
കൊടുമൺ പോറ്റിയ്ക്ക് വേണ്ടി ടർബോയിൽ വീണ്ടും പാടി അർജുൻ അശോകൻസന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ കുടുംബ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി വളർത്തിയതിന് ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്.
'കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു' എന്നാണ് സന്നിധാനന്ദിന്റെ കുടുംബ ചിത്രം പങ്കുവെച്ച് യുവതിയുടെ പോസ്റ്റ്.