ബ്രഹ്മാസ്ത്രയെ മറികടന്ന് രാമായണം; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം

രാമായണം പോലൊരു ചിത്രത്തിൽ അഭിനയിക്കുന്ന നടീ നടന്മാരെല്ലാം മാംസം കഴിക്കുന്നവരാണെന്നും അതിനാൽ ചിത്രം വിജയിക്കില്ലെന്നും സോഷ്യൽ മീഡിയയില് ഒരു വിഭാഗം

dot image

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡിൽ ചർച്ചകൾ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ. ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

2022 ൽ രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'ബ്രഹ്മാസ്ത്ര' എന്ന ചിത്രമായിരുന്നു ബോളിവുഡിൽ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങിയ ചിത്രം. 500 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റ ബജറ്റ്. ഈ റെക്കോർഡാണ് രൺബീർ തന്നെ നായകനായ രാമായണം മറികടക്കാനൊരുങ്ങുന്നത്. പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ' കൽക്കി 2898 എഡി ', 'ആദിപുരുഷ്', 'ആർആർആർ 'എന്നിവ മാത്രമാണ് 500 കോടി രൂപ പിന്നിട്ട ബജറ്റുള്ള മറ്റു ചിത്രങ്ങൾ.

ഒന്നാമൻ 'ആടുജീവിതം' തന്നെ,പിന്നാലെ 'ആവേശം'; ഈ വർഷം കേരള ബോക്സ് ഓഫീസ് റാഞ്ചിയ ആദ്യ 10 സിനിമകൾ ഏതൊക്കെ

600 ദിവസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി വരുക എന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 2026ൽ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

എന്നാൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വ്യാജ പ്രചാരങ്ങളും നെഗറ്റീവ് ക്യാംപയിനും നടക്കുന്നുണ്ട്. രാമായണം പോലൊരു ചിത്രത്തിൽ അഭിനയിക്കുന്ന നടീ നടന്മാരെല്ലാം മാംസം കഴിക്കുന്നവരാണെന്നും അതിനാൽ തന്നെ ചിത്രം വിജയിക്കില്ല എന്നും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us