മലയാള സിനിമയിൽ വീണ്ടും തിരക്കഥാ മോഷണ ആരോപണം. നിഷാദ് കോയക്കെതിരെയാണ് തിരക്കഥാ മോഷണ ആരോപണം. കണ്ണൂര് സ്വദേശിയായ യുവ എഴുത്തുകാരൻ എം പ്രസന്നനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫെഫ്ക്കയ്ക്ക് ഇദ്ദേഹം പരാതി നല്കിയിട്ടുണ്ട്.
2018 ലാണ് തിരക്കഥ നിഷാദ് കോയക്ക് വായിക്കാന് നല്കിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. നിഷാദ് കോയയുടെ ചിത്രത്തിൽ തന്റെ കഥയോട് സാമ്യമുള്ള രംഗങ്ങൾ ഉണ്ടായപ്പോൾ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം അത് മാറ്റാം എന്നു പറഞ്ഞെങ്കിലും സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴാണ് തിരക്കഥ മോഷണം മനസിലാകുന്നതെന്ന് പ്രസന്നൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ബ്രഹ്മാസ്ത്രയെ മറികടന്ന് രാമായണം; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം'മലയാളി ഫ്രം ഇന്ത്യക്ക്' എതിരെ തിരക്കഥാ മോഷണം ആരോപിച്ച എഴുത്തുകാരനാണ് നിഷാദ് കോയ. എന്നാൽ ഇത് പ്രൊഡ്യൂസഴ്സ് അസോസിയേഷനും ചിത്രത്തിന്റെ സംവിധായകനും തള്ളിയിരുന്നു. തിരക്കഥ മോഷണം ആവര്ത്തിക്കാതിരിക്കാനാണ് പരാതി നല്കിയതെന്ന് പ്രസന്നന് പ്രതികരിച്ചു.