ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് റോക്കി ഭായിയെ; അവഞ്ചേഴ്സൊക്കെ കെ ജി എഫിന്റെ ഏഴകലെ

ഇത് ലോകമെമ്പാടും ആരാധകരുള്ള മാർവലിന്റെ 'അവഞ്ചേഴ്സ് ഇൻവിനിറ്റി വാർ' സിനിമയുടെ ട്രെയ്ലറിന്റെ വ്യൂസിനേക്കാൾ വളരെ മുന്നിലാണ്

dot image

ഇന്ത്യൻ സിനിമാസ്വാദകർ ഒരുപോലെ ആഘോഷമാക്കിയ സിനിമയായിരുന്നു 'കെജിഎഫ്'. 'ബാഹുബലി'ക്ക് ശേഷം സിനിമാ പ്രേമികൾ അത്ഭുതത്തോടെ കണ്ട സിനിമ എന്ന് കെജി എഫിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ കെജിഎഫിനേക്കാൾ ഒരുപക്ഷെ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്നത് റോക്കി ഭായിയുടെ രണ്ടാം വരവിനായിരുന്നു.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നതും 'കെജിഎഫ് ചാപ്റ്റർ 2'-ന്റെ ടീസറാണ്. മൂന്ന് വർഷത്തെ ആകെ വ്യൂവേഴ്സ് 275 മില്യണാണ് (2.75 കോടി കാഴ്ച്ചക്കാർ). ഇത് ലോകമെമ്പാടും ആരാധകരുള്ള മാർവലിന്റെ 'അവഞ്ചേഴ്സ് ഇൻവിനിറ്റി വാർ' സിനിമയുടെ ട്രെയ്ലറിന്റെ വ്യൂസിനേക്കാൾ വളരെ മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്. ആറ് വർഷം എടുത്താണ് ഇൻവിനിറ്റി വാർ ട്രെയ്ലർ 262 മില്യൺ (2.67 കോടി) കാഴ്ച്ചക്കാരെ നേടിയത്.

കെജിഎഫ് ചാപ്റ്റർ 2വിന്റെ അപ്ഡേഷനായി അക്ഷമരായി കാത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്കാണ് 2:15 മിനിറ്റ് ദൈർഘ്യം മാത്രമുള്ള ടീസറെത്തുന്നത്. റോക്കി ഭായിയായി ഇന്ത്യൻ സിനിമ പ്രേമികൾ ഏറ്റെടുത്ത യാഷിന്റെ പിറന്നാൾ സ്പെഷ്യലായായിരുന്നു ടീസർ വീഡിയോ എത്തിയത്. സസ്പെൻസ് ഉള്ളിൽ വെച്ചുകൊണ്ട് വളരെ അവ്യക്തമായ ദൃശ്യങ്ങൾ മാത്രമായിരുന്നു ടീസറിലുണ്ടായിരുന്നതെങ്കിൽ പോലും എന്താണ് രണ്ടാം ഭാഗത്തിലെന്ന് കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വലുതായിരുന്നു.

മമ്മൂട്ടി കമ്പനിയിൽ മമ്മൂട്ടിക്ക് ശമ്പളമുണ്ടോ; തുറന്ന് പറഞ്ഞ് മമ്മൂട്ടി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us