ടോളിവുഡിൽ റിലീസുകൾ ഇല്ല; തിയേറ്ററുകൾ അടച്ചു പൂട്ടി

4,000 രൂപയിൽ താഴെയാണ് ഇപ്പോൾ തിയേറ്ററുകളിൽ ലഭിക്കുന്ന പ്രതിദിന വരുമാനം.

dot image

അടുത്ത കാലത്തായി കോളിവുഡും ടോളിവുഡും നല്ല റിലീസുകൾ ഇല്ലാതെ ഇഴഞ്ഞു നീങ്ങുകയായിരുന്നു. തമിഴ് സിനിമയെ റീ റിലീസുകൾ പിടിച്ചു നിർത്തിയെങ്കിലും ടോളിവുഡിൽ കാര്യമായി റീ റിലീസുള് ഉണ്ടായില്ല. വെള്ളിയാഴ്ച മുതൽ തെലങ്കാനയിലെയും ആന്ധ്രയിലേയും നിരവധി സിംഗിൾ സ്ക്രീൻ സിനിമാ തിയേറ്ററുകൾ പത്ത് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ബ്ലോക്ക്ബസ്റ്റർ റിലീസുകളുടെ അഭാവം, വേനൽച്ചൂട്, ഐപിഎൽ ക്രിക്കറ്റ്, ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ കാരണം തിയേറ്റർ നടത്തിപ്പ് വന് നഷ്ടമാണ് എന്നാണ് എക്സിബിറ്റർമാർ പറയുന്നത്. തെലങ്കാനയിൽ മാത്രം 450 സിംഗിള് സ്ക്രീൻ സിനിമാ തിയേറ്ററുകളാണ് ഉള്ളത്. അതിൽ 150 എണ്ണം ഗ്രേറ്റർ ഹൈദരാബാദിലാണ്. ചെറിയ നഗരങ്ങളിലെ സിംഗിള് സ്ക്രീൻ തിയേറ്ററിന് ശരാശരി 10,000 മുതൽ 12,000 രൂപ വരെ പ്രവർത്തന ചെലവ് ഒരു ദിവസം വരും.

'ഇതാര് ബിലാൽ ജോൺ കുരിശിങ്കലോ?'; ട്രെൻഡിങ്ങായി 'മമ്മൂട്ടി സ്റ്റിൽ'

ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ ഏകദേശം 15,000 മുതൽ 18,000 രൂപ വരെയാണ് ചെലവ്. ഇപ്പോഴത്തെ വരുമാനത്തില് ഇത് നടത്തിക്കൊണ്ടു പോകുന്നത് വലിയ നഷ്ടമാണ് എന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. 4,000 രൂപയിൽ താഴെയാണ് ഇപ്പോൾ തിയേറ്ററുകളിൽ ലഭിക്കുന്ന പ്രതിദിന വരുമാനം. ഒരു തിയേറ്റർ അടച്ചിട്ടാൽ ഒരു ദിവസം 4,000 രൂപയാണ് നഷ്ടം വരാൻ സാധ്യത. എന്നാൽ ഒരു സിനിമ പ്രദർശിപ്പിച്ചാൽ ഏകദേശം 7,000 രൂപ നഷ്ടമാകുമെന്നും ഇവർ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us