സൂര്യയും കാർത്തിക് സുബ്ബരാജും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകൾ തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ പൂജ ഹെഗ്ഡെ നായികയാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സൂര്യയും പൂജയും ആദ്യമായാണ് ഒരു സിനിമയിൽ ജോഡികളായെത്തുന്നത്.
'ലവ് ലാഫ്റ്റർ വാർ' എന്ന ടാഗ്ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥയായിരിക്കുമെന്നാണ് സൂചന. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യവാരം ആൻഡമാനിൽ ആരംഭിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.
കോമഡി വഴങ്ങില്ലെന്നോ,ചിരിപ്പിച്ച് കോടികൾ വാരിയിട്ടുണ്ട്; ഗംഭീര എഫ്ഡി കളക്ഷനുമായി ഗുരുവായൂരമ്പല നടയിൽസിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നടൻ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോൾ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തുക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.