
കൊച്ചി: 'മഞ്ഞുമ്മല് ബോയ്സ്' സിനിമ നിര്മ്മാതാക്കള്ക്കെതിരായ വഞ്ചനാകേസിലെ തുടര് നടപടികള്ക്ക് സ്റ്റേ. മജിസ്ട്രേറ്റ് കോടതിയുടെ തുടര് നടപടികള്ക്കാണ് ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സിനിമയുടെ നിര്മ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിര് നല്കിയ ഹര്ജിയിൽ ഹൈക്കോടതി അവധിക്കാല സിംഗിള് ബെഞ്ചിന്റേതാണ് സ്റ്റേ.
മുൻപ് നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് എറണാകുളം മരട് പൊലീസ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്തു. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും ഇറങ്ങിയിരുന്നു. പിന്നാലെയാണ് നടപടികള്ക്ക് സ്റ്റേയും അനുവദിച്ചിരിക്കുന്നത്.
അരൂർ സ്വദേശി സിറാജാണ് നിർമ്മാതാക്കൾക്കെതിരെ ഹർജിസമർപ്പിച്ചത്. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാൽ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി. ഇത് കൂടാതെ ഒടിടി പ്ലാറ്റഫോമുകളുടെ റൈറ്റ്സ് നൽകിയതിലൂടെ 20 കൊടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. ഡിസ്നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് റോക്കി ഭായിയെ; അവഞ്ചേഴ്സൊക്കെ കെ ജി എഫിന്റെ ഏഴകലെ