മെഗാസ്റ്റാർ 'ടർബോ' ജോസ് ആയി എത്തുന്ന വൈശാഖ് ചിത്രത്തിന് ഇനി ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി നിർമ്മാതാക്കൾ. തെന്നിന്ത്യൻ സിനിമകളിൽ ചിരിപ്പൂരം തീർത്ത നടൻ സുനിൽ ടർബോയുടെ ഭാഗമാവുകയാണ്. ഓട്ടോ ബില്ല എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കോട്ടും സ്യൂട്ടുമിട്ട് കലിപ്പ് മോഡിൽ നിൽക്കുന്ന സുനിലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റേത് കോമഡി കഥാപാത്രമാണോ വില്ലൻ കഥാപാത്രമാണോ എന്നത് വ്യക്തമല്ല.
മെയ് 23-നാണ് ടർബോ തിയേറ്ററുകളിലെത്തുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാസ് എന്റർടെയ്നർ എന്നതിനപ്പുറം ഫാമിലി പാക്ഡ് ഫൺ എന്റർടെയ്നർ കൂടിയായിരിക്കുമെന്ന് മമ്മൂട്ടിയും ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിൽ രാജ് ബി ഷെട്ടിയുടെ വില്ലൻ കഥാപാത്രമാണ് മറ്റൊരു ഹൈലൈറ്റ്. വെട്രിവേൽ ഷൺമുഖ സുന്ദരം എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.
റെക്കോർഡ് വിൽപ്പനയാണ് ടർബോയ്ക്ക് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി കഴിഞ്ഞു. കേരളത്തിൽ തിയേറ്റർ ചാർട്ടിങ് നടക്കുന്നു. 300ലധികം തിയേറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും.
വീര ധീര ശൂരനായി ചിയാൻ; എസ് യു അരുൺകുമാർ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരണ്ട് മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയ്ലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.