പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. രണ്ടു ദിനം പിന്നിടുമ്പോൾ ചിത്രം 16-18 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. ആദ്യദിനത്തിൽ നേടിയതിനേക്കാൾ കൂടുതലാണ് സിനിമയുടെ രണ്ടാം ദിനത്തിലെ കളക്ഷൻ എന്നും സൂചനകളുണ്ട്. കേരളാ ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം രണ്ടാം ദിവസം 3.67 കോടി നേടിയതായാണ് റിപ്പോർട്ട്.
വരും ദിവസങ്ങളിലും സിനിമയ്ക്ക് മികച്ച കളക്ഷൻ തന്നെ ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനങ്ങളിലെ കളക്ഷൻ തുടർന്നാൽ വാരാന്ത്യം അവസാനിക്കുമ്പോഴേക്കും ചിത്രം 30-40 കോടി വരെ കളക്റ്റ് ചെയ്യും. ഇതോടെ ഈ വർഷത്തെ പൃഥ്വിയുടെ രണ്ടാമത്തെ വിജയചിത്രമാകും ഗുരുവായൂരമ്പല നടയിൽ.
വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ് മികച്ച കോമഡി ടൈമിങ്ങും ഗംഭീര പ്രകടനവുമായി നിറഞ്ഞു നിൽക്കുന്നതായാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആനന്ദൻ എന്ന കഥാപാത്രമായാണ് പൃഥ്വി സിനിമയിലെത്തിയിരിക്കുന്നത്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നരേന്ദ്ര മോദിക്ക് വീണ്ടും ഒരു ബയോപിക് ഒരുങ്ങുന്നു; നായകനായി സത്യരാജ്പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.