നൂറിൽ നൂറ് കിട്ടുമോ ? തിയേറ്ററുകളിൽ അമ്പത് ദിവസം, മാസല്ല ക്ലാസ്സാണ് ആടുജീവിതം

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായും ആടുജീവിതം മാറിക്കഴിഞ്ഞു

dot image

ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ലോകമെമ്പാടും തരംഗങ്ങൾ സൃഷ്ടിക്കുന്നു. വിജയ ചിത്രങ്ങൾ പോലും രണ്ടാഴചയിൽ കൂടുതൽ തിയറ്ററുകളിൽ വാഴാത്ത പുതിയ കാലത്ത് നൂറ് തിയേറ്ററുകളിൽ അമ്പതു ദിവസം പൂർത്തിയാക്കിയിരിയ്ക്കുകയാണ് ആടുജീവിതം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായും ആടുജീവിതം മാറിക്കഴിഞ്ഞു.

ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

'എന്റർടെയ്ൻ ചെയ്യാനാണ് സിനിമ, അതിലൂടെ രാഷ്ട്രീയം പറയുന്നത് ശരിയായി തോന്നുന്നില്ല'; ദീപു പ്രദീപ്

നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും ബോക്സ് ഓഫീസിൽ വിജയവും കൈവരിച്ച ചുരുക്കം ചില ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ആടുജീവിതം. അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us