'ഇന്ത്യന് 2 പുറത്തിറങ്ങി ആറുമാസത്തിന് ശേഷം ഇന്ത്യൻ 3 എത്തും'; അപ്ഡേറ്റുമായി കമൽഹാസൻ

മൂന്നാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് പങ്കുവേവിച്ചിരിക്കുകയാണ് കമൽ

dot image

തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ രണ്ടാം ഭാഗം മുൻനിരയിൽ കാണും. ഏറെ നാളുകളായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല് ഹാസന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് കമൽ.

ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അടുത്ത വർഷം ജനുവരിയിലായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക. ഇന്ത്യൻ 2 എത്തി ആറുമാസത്തിന് ശേഷം ഇന്ത്യന് 3 റിലീസ് ചെയ്യുമെന്നും കമല് ഹാസന് വ്യക്തമാക്കി. ചെന്നൈ സൂപ്പര് കിംഗ്സും റോയല് ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില് നടന്ന ഐപിഎല് മാച്ചിന്റെ സമയത്ത് നടന്ന പ്രൊമോഷണല് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ.

'എനിക്ക് നല്ല എനർജി വേണം'; സംവിധായകൻ പൃഥ്വി തിരക്കിലാണ്, എമ്പുരാൻ ലൊക്കേഷൻ വീഡിയോ വൈറൽ

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us