'അളിയാ... കല്യാണം കലക്കി'; 50 കോടി ക്ലബ്ബില് 'ഗുരുവായൂരമ്പല നടയില്'

വിദേശ രാജ്യങ്ങളില് നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്

dot image

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില് എത്തിയിരിക്കുകയാണ് 'ഗുരുവായൂരമ്പല നടയില്'.

കേരളത്തില് നിന്ന് 21.8 കോടി രൂപ നേടിയപ്പോള് ഇന്ത്യയിലെ മറ്റു ഭാഗങ്ങളില് നിന്ന് 4.2 കോടി രൂപ ചിത്രം നേടി. വിദേശ രാജ്യങ്ങളില് നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഗള്ഫില് മാത്രം ചിത്രം 13.80 കോടി രൂപയാണ് നേടിയത്.

മമ്മൂക്കാന്റെ പവർഫുൾ ഇടിയ്ക്ക് പവറുള്ള വില്ലൻ; ടർബോയിൽ കബീർ ദുഹാൻ സിംഗ്

കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us