യൂസഫലിയുടെ അതിഥിയായി രജനികാന്ത്, അബുദാബിയിൽ റോൾസ് റോയ്സിൽ യാത്ര; വീഡിയോ വൈറൽ

യൂസഫലിയുടെ വീട്ടില് ഏറെ നേരം ചെലവഴിച്ച ശേഷമാണ് രജനികാന്ത് മടങ്ങിയത്

dot image

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുടെ അതിഥിയായി സൂപ്പർ സ്റ്റാർ രജനികാന്ത്. യൂസഫലിയുടെ അബുദാബിയിലെ വസതിയിലാണ് രജനികാന്ത് അതിഥിയായെത്തിയത്. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദർശിച്ചു.

ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല് ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൊണ്ട് പോയത്. യൂസഫലിയുടെ വീട്ടില് ഏറെ നേരം ചെലവഴിച്ച ശേഷമാണ് രജനികാന്ത് മടങ്ങിയത്. രജനിയുടേയും യൂസഫലിയുടേയും കാർ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രജനികാന്തിനെ അരികിലിരുത്തി റോൾസ് റോയ്സ് കാർ ഡ്രൈവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്.

'സിനിമ കാണണോ, പോപ്കോണും ഐസ്ക്രീമും മസ്റ്റാ'; പിവിആര് ആ ഇനത്തില് മാത്രം നേടിയത് 1958 കോടി

വേട്ടയ്യനാണ് രജനികാന്തിന്റെ അടുത്ത ചിത്രം. ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന എൻ്റർടെയ്നർ വിഭാഗത്തിലുള്ള ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us