'രാമായണ'ത്തിന് പൂട്ട് വീണു, രൺബീർ കപൂർ - സായിപല്ലവി ചിത്രം ഷൂട്ടിംഗ് നിർത്തി

രൺബീർ കപൂർ രാമനാകുന്ന ചിത്രത്തിൽ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്

dot image

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡിൽ ചർച്ചകൾ സജീവമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നിലച്ചെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്പാണ് ഈ പ്രതിസന്ധി. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്ന്നാണ് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നത്.

ആദ്യഘട്ടത്തില് ചിത്രത്തിന്റെ നിര്മ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തില് നിന്നും പിന്മാറിയിരുന്നു. എന്നാല് അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരവും നൽകാത്തതിനെ തുടര്ന്നാണ് ചിത്രം മുടങ്ങിയതെന്നും സൂചനകളുണ്ട്. നോട്ടീസിലെ നിയമവശങ്ങള് പഠിച്ചുവരികയാണെന്നും മൂന്നാഴ്ചയ്ക്കുള്ളില് ഷൂട്ടിങ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത വൃത്തങ്ങള് വ്യക്തമാക്കുന്നു. അടുത്ത വർഷമാണ് ചിത്രത്തിന്റെ റിലീസ്.

യൂസഫലിയുടെ അതിഥിയായി രജനികാന്ത്, അബുദാബിയിൽ റോൾസ് റോയ്സിൽ യാത്ര; വീഡിയോ വൈറൽ

രൺബീർ കപൂർ രാമനാകുന്ന ചിത്രത്തിൽ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്. പ്രഖ്യാപനം മുതല് വാര്ത്തകളില് ഇടം പിടിച്ച ചിത്രമാണ് രാമായണം. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട വാര്ത്തകള് പുറത്തുവരുന്നത്. 850കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്ട്ട്. ചിത്രത്തിന്റെ ലൊക്കേഷന് വിഡിയോയും നേരത്തേ പ്രചരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us