ബോക്സ് ഓഫീസ് എന്നാൽ ബോളിവുഡ് സിനിമകൾ എന്ന് പറഞ്ഞുകൊണ്ടിരുന്ന കാലം കഴിഞ്ഞു. ബോളിവുഡ് സിനിമകളോടും കിടപിടിക്കുകയാണ് മലയാള സിനിമാ എന്നതാണ് വർത്തമാനകാല ട്രെൻഡ്. 2024 തുടങ്ങിയപ്പോൾ മുതൽ മലയാള സിനിമൾക്ക് നല്ല സമയമാണ്. റീലിസ് ചെയ്ത എല്ലാ സിനിമകളും മുടക്കു മുതൽ സ്വന്തമാക്കിയാണ് തിയേറ്ററുകൾ വിട്ടത്.
ടിക്കറ്റ് ബുക്കിങ്ങിലും വൻ മുന്നേറ്റമാണ് മലയാള സിനിമകൾ നടത്തുന്നത്. അത്തരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ വിറ്റുപോയ ടിക്കറ്റ് വിവരങ്ങളാണ് പുറത്തു വരുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലെ കണക്കാണിത്. ഇതിൽ ഗുരുവായൂരമ്പല നടയിലാണ് ഒന്നാം സ്ഥാനത്ത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന്റെ തൊണ്ണൂറ്റി രണ്ടായിരം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. ബോക്സ് ഓഫീസിൽ 50 കോടിക്ക് മുകളിൽ ചിത്രം സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.
രണ്ടാം സ്ഥാനത്ത് മമ്മൂട്ടി നായകനായി എത്തുന്ന ടർബോ ആണ്. റിലീസിന് മുൻപ് ആണ് ബുക്ക് മൈ ഷോയിൽ ടർബോ ആധിപത്യം സൃഷ്ടിച്ചിരിക്കുന്നത്. ഇരുപത്തി ഏഴായിരം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റിരിക്കുന്നത്. നാളെയാണ് ജോസച്ചായൻ തിയേറ്ററുകളിൽ വിളയാട്ടം ആരംഭിക്കുന്നത്. ടർബോ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആഗോളതലത്തിൽ രണ്ട് കോടിയിലധികം രൂപ നേടിയതായാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന.
ഗർഭം ഇത്ര രഹസ്യമാക്കണോ എന്ന് ആരാധകർ? കത്രീന കൈഫ് ഗർഭിണി? വീഡിയോ വൈറൽജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി കഴിഞ്ഞു. കേരളത്തിൽ തിയേറ്റർ ചാർട്ടിങ് നടക്കുന്നു. 300ലധികം തിയേറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും. രണ്ട് മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ട്രെയ്ലര് വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.