ഭൈരവയെയും ബുജ്ജിയെയും വരവേറ്റ് ബ്രഹ്മാണ്ഡ ഷോ; ഹോളിവുഡിനെയും വെല്ലും 'കൽകി 2896' എ ഡി,ടീസർ പുറത്ത്

ബുജ്ജി റോബോട്ടിന് എല്ലാ ഭാഷകളിലും ശബ്ദം നൽകിയിരിക്കുന്നത് കീർത്തി സുരേഷാണ്

dot image

ഭൈരവയെയും ബുജ്ജിയെയും പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് 'കൽക്കി 2898 എഡി'യുടെ അണിയറപ്രവർത്തകർ. ഭൈരവയുടെ ലുക്കിൽ ബുജ്ജി എന്ന നിരവധി സവിശേഷതകളുള്ള എ ഐ വാഹനമോടിച്ചുകൊണ്ട് മാസ് എൻട്രിയായാണ് ടീസർ ലോഞ്ച് വേദിയിൽ പ്രഭാസ് എത്തിയത്. ബുജ്ജി റോബോട്ടിന് എല്ലാ ഭാഷകളിലും ശബ്ദം നൽകിയിരിക്കുന്നത് കീർത്തി സുരേഷാണ്.

ഭൈരവയുടെ വിശ്വസ്തനായി പ്രവർത്തിക്കുന്ന റോബോട്ടാണ് ബുജ്ജി. സിനിമയിൽ നിർണായക പങ്ക് വഹിക്കുന്ന ബുജ്ജി എല്ലാ കഥാപാത്രങ്ങൾക്കും വേണ്ടപ്പെട്ടയാളാണെന്നും സംവിധായകൻ നാഗ് അശ്വിൻ പറയുന്നു. സിനിമയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഹൈദരാബാദിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഓട്ടോ മൊബൈൽ എൻജീനീയറുമാരുടെ നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷം കസ്റ്റമൈസായി നിർമ്മിച്ച ബുജ്ജി കാഴ്ച്ചക്കാരിൽ വിസ്മയം തീർത്തത്.

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഹോളിവുഡ് ക്വാളിറ്റിയുള്ള സൈ-ഫൈ ചിത്രമെന്ന ഖ്യാതി കൂടി ഇതോടെ കൽക്കിക്ക് ലഭിക്കുകയാണ്. ഹോളിവുഡിൽ അഞ്ചിലധികം ഓസ്കർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സൈ-ഫൈ ചിത്രം ഡ്യൂണിനോട് സാമ്യത തോന്നുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

സാന് ഡീഗോ കോമിക് കോണില് കഴിഞ്ഞ വര്ഷം നടന്ന തകര്പ്പന് അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില് ശ്രദ്ധയാകര്ഷിച്ച ഈ ചിത്രം ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില് സി അശ്വിനി ദത്ത് നിര്മ്മിച്ച് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27-നാണ് തിയേറ്ററുകളിൽ എത്തുക.

ജോർജ്ജ് സ്റ്റോജിൽ കോവിച്ച് ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര് കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് ‘കല്ക്കി 2898 എഡി’യുടെയും പാട്ടുകള് ഒരുക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us