ഗർഭം ഇത്ര രഹസ്യമാക്കണോ എന്ന് ആരാധകർ; കത്രീന കൈഫ് ഗർഭിണി? വീഡിയോ വൈറൽ

വാർത്തകൾ സത്യമാണെങ്കിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ലണ്ടനിൽ ഒരുങ്ങുകയാണ് താരങ്ങൾ

dot image

ലണ്ടനിലെ തെരുവുകളിലൂടെ അഭിനേതാക്കളായ കത്രീന കൈഫും വിക്കി കൗശലും ഒരുമിച്ച് നടക്കുന്നതിൻ്റെ പുതിയ വീഡിയോയാണ് ഇൻ്റർനെറ്റിൽ നിറഞ്ഞു നിൽക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ കത്രീന ഗർഭിണിയാണെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചില ബോളിവുഡ് മാധ്യമങ്ങളും ഇത് ശരിവെക്കുന്നുണ്ട്. വാർത്തകൾ സത്യമാണെങ്കിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ലണ്ടനിൽ ഒരുങ്ങുകയാണ് താരങ്ങൾ.

വീഡിയോയിൽ കത്രീന ഗർഭികളെ പോലെ നടക്കുന്നുവെന്നും ബോളിവുഡ് നടികൾ ഗർഭിണിയാവുന്നത് ഇത്ര രഹസ്യമാകുന്നത് എന്തിനാണെന്നും നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. യുകെയിൽ വളർന്ന് ലണ്ടനിലെ ഹാംപ്സ്റ്റെഡിൽ ഒരു വീടുള്ള കത്രീന തൻ്റെ കുഞ്ഞിനെ ലണ്ടനിൽ പ്രസവിക്കുമെന്നും വാർത്തകൾ ഉണ്ട്.

'ഓസ്കർ പ്രതിമകൾ സ്വർണമെന്ന് കരുതി, സ്റ്റുഡിയോ അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചുണ്ടാക്കി'; എആർ റഹ്മാൻ

കഴിഞ്ഞ ഫെബ്രുവരിയിൽ അനുഷ്ക ശർമ്മ തന്റെ രണ്ടാത്തെ കുഞ്ഞിന് ജന്മം നൽകിയത് ലണ്ടനിലാണ്. താരങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് വളരെ രഹസ്യമായായിരുന്നു ഗർഭകാലവും പ്രസവവുമെല്ലാം നടത്തിയത്. അതുപോലെ കത്രീന കൈഫും അനുഷ്കയെ അനുകരിക്കുകയാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് നടി ദീപിക പദുകോണും തന്റെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us