'അപകടം കണ്ട് മണിരത്നത്തിന് ഹൃദയാഘാതമുണ്ടായി'; വിവേക് ഒബ്റോയ്

അജയ് ദേവ്ഗണും അഭിഷേക് ബച്ചനുമാണ് ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചുവരാനുള്ള പിന്തുണ നൽകിയത്

dot image

പൃഥ്വിരാജ് സംവിധാനത്തിൽ 2019 ൽ ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൽ മോഹൻലാലിനൊപ്പം തന്നെ കൈയടി വാങ്ങിയ വില്ലൻ കഥാപാത്രമാണ് വിവേക് ഒബ്റോയി അവതരിപ്പിച്ച ബോബി. മണിരത്നത്തിന്റെ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.

മണിരത്നം സംവിധാനത്തിൽ തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു യുവ. തമിഴിൽ 'ആയുത എഴുത്ത്' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്കേറ്റ പരിക്കിനേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ വിവേക് ഒബ്റോയി. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ചിത്രീകരണത്തിനിടെ കാലിനേറ്റ പരിക്കിനേക്കുറിച്ച് വിവേക് ഒബ്റോയി ഇക്കാര്യം പറയുന്നത്.

വളർത്തുനായയ്ക്കൊപ്പം ആനന്ദനൃത്തം; വീഡിയോ പങ്കുവെച്ച് ഗായിക

ചിത്രീകരണത്തിനിടെ മോട്ടോർസൈക്കിൾ അപകടത്തിൽപ്പെട്ടു. ഒരു കാലിൽ മൂന്നിടത്ത് പൊട്ടലുണ്ടായി. അജയ് ദേവ്ഗണും അഭിഷേക് ബച്ചനുമാണ് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നത്. തന്റെ കാലിന്റെ അവസ്ഥ കണ്ട് മണിരത്നത്തിന് ഹൃദയാഘാതമുണ്ടായെന്നും വിവേക് ഒബ്റോയി പറഞ്ഞു.

'അപകടംകണ്ട് മണി അണ്ണായ്ക്ക് ഹൃദയാഘാതമുണ്ടായതായി ഞാനറിഞ്ഞു. അജയും അഭിഷേകും ഞാൻ പഴയ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചുവരാനുള്ള പിന്തുണ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ അജയും അഭിഷേകും എനിക്കൊപ്പം നിന്ന് തമാശ പറയുകയും എന്നെ ശക്തനാക്കാൻ ശ്രമിക്കുകയായിരുന്നു' എന്നും വിവേക് പറഞ്ഞു. അപകടം സംഭവിച്ച് നാലുമാസത്തിനുശേഷമാണ് വിവേക് വീണ്ടും യുവയുടെ സെറ്റിലെത്തിയത്. ഈ വർഷം മേയ് 21-നായിരുന്നു ചിത്രം റിലീസ് ചെയ്ത് 20 വർഷം പൂർത്തിയാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us