മമ്മൂട്ടി ചിത്രം 'ടർബോ' നാളെ റിലീസ് ചെയ്യാനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നടത്തിയ നിർണായക വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചാരം നേടുന്നത്. സിനിമയുടെ ഒരു ഭാഗം യാഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടതാണെന്നും ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിലെ പ്രാധാനപ്പെട്ട ഒരാളുടെ ജീവിതത്തിലെ ഭാഗമാണിതെന്നും മിഥുൻ പറഞ്ഞു. ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
സിനിമയിലെ പ്രധാനപ്പെട്ട ഒരു ഭാഗം നമ്മുടെയൊരു സുഹൃത്തിന് സംഭവിച്ചതാണ്. അതാണ് സിനിമയുടെ ക്രക്സ്. മമ്മൂട്ടിക്കും ഇതറിയാം. ഞാൻ അത് മറന്നുപോയിട്ടുണ്ടായിരുന്നു. മമ്മൂക്കയാണ് അത് ഓർമ്മിപ്പിച്ചത്. അദ്ദേഹത്തിന് അറിയുന്ന ഒരു സംഭവമാണ് ഇത്. വേഫറർ ഫിലിംസുമായി ബന്ധപ്പെട്ട് നിൽക്കുന്നയാളാണ്. ഇപ്പോൾ ആരാണെന്ന് പറയാൻ സാധിക്കില്ല. റിലീസിന് ശേഷം പറയാം, മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
#MidhunManuelThomas reveals that the story of #Turbo is inspired from a real life scam where a close member of DQ's Wayfarer was the victim.#Mammootty #DulquerSalmaan pic.twitter.com/HFoB49EYNj
— Mohammed Ihsan (@ihsan21792) May 22, 2024
അതേസമയം 'ടർബോ' നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. രാജ്യത്തിനകത്തും പുറത്തും സ്ക്രീനുകളുടെ എണ്ണത്തിൽ ചരിത്രം തീർത്തുകൊണ്ടാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. സിനിമയ്ക്ക് കർണാടകയിലും റെക്കോർഡ് സ്ക്രീനുകളാണ് ലഭിച്ചിരിക്കുന്നത്. കന്നട താരം രാജ് ബി ഷെട്ടിയും സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെട്രിവേൽ ഷൺമുഖം എന്ന കഥാപാത്രമായാണ് രാജ് ബി ഷെട്ടി സിനിമയിലെത്തുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്.
'ഞാൻ മനുഷ്യ ദൈവമല്ല, ഞാൻ നിങ്ങളുടെ സേവകൻ മാത്രം'; ചിത്രം പൂജ നടത്തിയ ആരാധകനോട് രാഘവ ലോറൻസ്