മറ്റ് ചില സെലബ്രിറ്റികളിൽ നിന്ന് വ്യത്യസ്തമായി, എആർ റഹ്മാൻ തന്റെ പുരസ്കാരങ്ങൾ ഒന്നുംതന്നെ അലമാരകളിൽ സൂക്ഷിക്കാറില്ല. തന്റെ അമ്മ അതിന് അനുവദിച്ചിരുന്നില്ല എന്നാണ് റഹ്മാൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഓസ്കർ പുരസ്കാരങ്ങൾ എല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതെന്നു കരുതി അവ തുണിയിൽ പൊതിഞ്ഞാണ് 'അമ്മ ദുബായിലെ വസതിയിൽ സൂക്ഷിച്ചിരുന്നതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് ദുബായ് ഫിർദൗസ് സ്റ്റുഡിയോയിൽ കൊണ്ട് വെച്ചതെന്നും റഹ്മാൻ പറഞ്ഞു.
2020 ലാണ് റഹ്മാന്റെ അമ്മ കരീന ബീഗത്തിന്റെ വിയോഗം. തന്റെ ആദ്യ സ്റ്റുഡിയോയുടെ നിർമാണത്തിന് പ്രതിസന്ധി നേരിട്ടപ്പോൾ അമ്മ ആഭരങ്ങൾ നൽകിയെന്നും അവ പണയംവെച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നും റഹ്മാൻ പറഞ്ഞു. അമ്മയോട് തീരാ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡാനി ബോയ്ലിൻ്റെ 2008ലെ ചിത്രമായ സ്ലംഡോഗ് മില്യണയർ, സുഖ്വീന്ദർ സിംഗ് പാടിയ ജയ് ഹോ എന്ന ട്രാക്കിന് രണ്ട് ഓസ്കർ, രണ്ട് ഗ്രാമി, ഒരു ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് എന്നിവ റഹ്മാന് ലഭിച്ചിരുന്നു. റഹ്മാന് ആറ് ദേശീയ അവാർഡുകളും 32-ലധികം ഫിലിംഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
മൈക്കിളപ്പന്റെ റെക്കോർഡ് ജോസേട്ടായി തൂക്കി; മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രീ സെയ്ൽസുമായി ടർബോസ്വന്തം നാടായ ചെന്നൈയിലെ പ്രത്യേക മുറിയിലാണ് ഇന്ത്യൻ അവാർഡുകൾ സൂക്ഷിക്കുന്നതെന്ന് അദ്ദേഹം അതേ അഭിമുഖത്തിൽ പറഞ്ഞു. മലയാളത്തിൽ അടുത്തിടെ റിലീസ് ചെയ്ത ബ്ലെസി ചിത്രമായ ആടുജീവിതത്തിലാണ് റഹ്മാൻ ഒടുവിലായി സംഗീതം നൽകിയത്.