'ഞാൻ മനുഷ്യ ദൈവമല്ല, ഞാൻ നിങ്ങളുടെ സേവകൻ മാത്രം'; ചിത്രം പൂജ നടത്തിയ ആരാധകനോട് രാഘവ ലോറൻസ്

മാട്രം എന്ന ക്യാംപെയിനിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ലോറൻസ് രാഘവ

dot image

തമിഴ് സിനിമ ഇൻഡ്സ്ട്രിയിൽ നായക നടനായും കൊറിയോഗ്രാഫറായും തിളങ്ങിയിട്ടുള്ള താരമാണ് രാഘവ ലോറൻസ്. നടനെന്നതിലുപരി ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പ്രേക്ഷകർക്കിടയിൽ അദ്ദേഹം സ്വീകാര്യനായി മാറിയിട്ടുണ്ട്. നടന്റെ ചിത്രം വരച്ച് അതിൽ കർപ്പൂര ആരാധന നടത്തിയ ഒരാധകന്റെ വീഡിയോ വൈറലായിരുന്നു. കർപ്പൂര തട്ടിന്റെ അടിയിൽ മാർക്കർ വെച്ച്, ആ മാർക്കർ കൊണ്ടാണ് ആരാധകൻ താരത്തിന്റെ ചിത്രം വരച്ചത്. ഈ വീഡിയോയ്ക്ക് രാഘവ ലോറൻസ് ലോറൻസ് പ്രതികരിച്ചെത്തിയിരിക്കുകയാണ്. എക്സ് പോസ്റ്റിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്.

നിങ്ങളുടെ കഴിവിനെയും കഠിനാധ്വനത്തെയും ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുകയാണ്. പക്ഷെ ഒരു ചെറിയ അപേക്ഷയുണ്ട്, ഞാൻ ഒരു മനുഷ്യ ദൈവമല്ല. നിങ്ങൾക്ക് മുന്നിൽ ഞാൻ ദൈവത്തിന്റെ സേവകൻ മാത്രമാണ്. നിങ്ങളുടെ വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി. നിങ്ങൾ എനിക്കു വേണ്ടി ചെയ്ത ഈ ആർട്ട് കാണാൻ തീർച്ചായായും ഞാൻ വരും, നടൻ കുറിച്ചു.

മാട്രം എന്ന ക്യാംപെയിനിലൂടെ നടന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ആരാധകർ നന്ദിയറിയിച്ചെത്തിയിരുന്നു. വിവിധയിടങ്ങളിലുള്ള ആളുകൾക്ക് സഹായമെത്തിക്കുന്നതാണ് മാട്രം ക്യാംപെയ്ൻ. ഇതിന്റെ ആദ്യ ഭാഗമായി 10 കർഷകർക്ക് താരം ട്രാക്ടർ വാങ്ങി കൊടുത്തിരുന്നു. നിരവധി സിനിമകളും താരത്തിന്റേതായി വരാനിരിക്കുന്നുണ്ട്. ബെൻസ്, ഹണ്ടർ, പേരിടാത്ത മറ്റൊരു ചിത്രം എന്നിവയാണ് വർക്കഫ്രണ്ടിലുള്ളത്.

ഇരട്ട വേഷത്തിൽ സിമ്പു, ഒപ്പം രണ്ട് നായികമാരും; എസ്ടിആർ 48ൽ ജാൻവിയും കിയാരയും?
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us