'കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്'; ഗുരുവായൂരമ്പല നടയിൽ സെറ്റ്

നാലു കോടിയോളം മുടക്കിയാണ് ഗുരുവായൂര് അമ്പലത്തിന്റെ സെറ്റ് തീര്ത്തത്

dot image

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങള് ഗുരുവായൂര് അമ്പലത്തില് നടക്കുന്നതായാണ് സിനിമയില് കാണിക്കുന്നത്. യഥാര്ത്ഥത്തില് ഗുരുവായൂര് ക്ഷേത്രം കളമശ്ശേരിയില് സെറ്റ് ഇട്ട് ചിത്രീകരിക്കുകയായിരുന്നു.

നാലു കോടിയോളം മുടക്കിയാണ് ഗുരുവായൂര് അമ്പലത്തിന്റെ സെറ്റ് തീര്ത്തത്. ഇപ്പോള് സെറ്റ് നിര്മ്മാണത്തിന്റെ രംഗങ്ങള് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്' എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട് കുറിച്ചിരിക്കുന്നത്.

'വെട്രിവേൽ ഷണ്മുഖ സുന്ദരം', ഇവനാണ് വില്ലൻ; രാജ് ബി ഷെട്ടിയ്ക്ക് സ്വാഗതം

50 കോടി ക്ലബ്ബിൽ ഇടം നേടി കുതിക്കുന്ന ചിത്രം കേരളത്തില് നിന്ന് ഓപ്പണിംഗ് കളക്ഷനില് മൂന്നാം സ്ഥാനത്താണ് എന്നാണ് റിപ്പോര്ട്ടുകള് . പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില് രണ്ടാം സ്ഥാനത്താണ്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ.

അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us