മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തിയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിടിലൻ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം തിയേറ്ററിൽ ഒരാഴ്ച പിന്നിട്ടിട്ടും വിജയകരമായി പ്രദർശനം തുടരുകയാണ് പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ.
ഇന്നലെ മമ്മൂട്ടിയുടെ ടര്ബോയുടേതായി വിറ്റ ടിക്കറ്റുകളുടെ കണക്കുകള് ട്രേഡ് അനലിസ്റ്റുകള് പുറത്തുവിട്ടിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസാണ് കണക്കുകള് പുറത്തുവിട്ടത്. മമ്മൂട്ടി നായകനായ ടര്ബോയുടെ 54000 ടിക്കറ്റുകളാണ് ആകെ ഇന്നലെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒന്നാമതുള്ള ഗുരുവായൂര് അമ്പലനടയുടെ 68000 ടിക്കറ്റുകളും മുൻകൂറായി വിറ്റു. പൃഥ്വിരാജിന്റെ ഗുരുവായൂര് അമ്പലനട മാത്രമാണ് ടിക്കറ്റ് വില്പനയില് ടര്ബോയുടെ മുന്നിലെത്തിയത് എന്നാണ് റിപ്പോര്ട്ട്.
എന്നാലും എന്റെ മമ്മൂക്കാ, ഇതൊരു വല്ലാത്ത അടിയായി പോയി; കേരളത്തിൽ 'ടർബോ' ആദ്യ ദിനം 224 എക്സ്ട്രാ ഷോകൾമമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'.