'ഒരു മെഗാ മമ്മൂട്ടി ഷോ, നായകന് വെല്ലുവിളിയായ പവര് വില്ലന്'; 'ടര്ബോ' പോലൊരു സിനിമ പുതിയത്

'രാജ് ബി ഷെട്ടിയുടെ കൂടെ അഴിഞ്ഞാട്ടം ഉള്ളതു കൊണ്ട് മമ്മൂട്ടിയുടെ വണ്മാൻ ഷോ എന്ന് പറയാൻ പറ്റില്ല'

dot image

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടര്ബോയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില് നിന്ന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ് എന്ര്ടെയ്നറെന്നും ഒരു മുഴുനീള ആക്ഷന് പാക്ഡ് സിനിമയുമെന്നുമാണ് തിയേറ്റര് വിട്ടിറങ്ങുന്നവര് ഓരേ സ്വരത്തില് പറയുന്നത്. മമ്മൂട്ടിയോട് ഒപ്പത്തിനൊപ്പം പോരുന്ന വില്ലന് കഥാപാത്രമായെത്തിയ രാജ് ബി ഷെട്ടിയും കൈയ്യടി നേടുകയാണ്.

ഫേസ്ബുക്ക് പേജായ മൂവി സ്ട്രീറ്റില് അരുണ് പോള് ചിത്രത്തെ കുറിച്ച് പറയുന്നതിങ്ങനെ,

കുറച്ചു നാളുകളായി നല്ല ക്വാളിറ്റിയിൽ സിനിമകൾ തന്നുകൊണ്ടിരിക്കുന്ന മമ്മൂട്ടിയിൽ നിന്നും മമ്മൂട്ടി കമ്പനിയിൽ നിന്നും വന്ന, തിയേറ്ററിൽ തന്നെ കാണാവുന്ന ഒരു മാസ് ആക്ഷൻ ത്രില്ലർ. ഒരു കൊമേഴ്സ്യൽ എന്റർട്ടൈനറിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ശരാശരി കഥയിൽ തുടക്കത്തിലെ അര-മുക്കാൽ മണിക്കൂർ കഴിയുന്നിടം മുതൽ ഇന്റർവെൽ കഴിഞ്ഞുള്ള കുറച്ചു നേരം വരെയുള്ള സെക്കന്ഡ് ആക്ട് അത്യാവശ്യം എന്ഗേജിങ്ങും ത്രില്ലിങ്ങും ആയി പോകുന്നുണ്ടെങ്കിലും ആദ്യ അര മണിക്കൂറിൽ സിംപിളായി ആയി ഇന്ട്രൊഡ്യൂസ് ചെയ്യപ്പെട്ട ശേഷമുള്ള കഥാനായകന്റെ രണ്ടാം വരവ് നൽകുന്ന രോമാഞ്ചത്തിന്റെ ഓപ്പമെത്താതെ പോകുന്നത് ഒരു നെഗറ്റീവായി ആയി തോന്നി.

എങ്കിലും ഒരു ഗംഭീര ചേസിങ് സീന് തുടങ്ങി ക്ലൈമാക്സില് അവസാനിക്കുന്ന തേഡ് ആക്ട് സിനിമയുടെ ഗ്രാഫ് നന്നായി ഉയർത്തി തന്നെയാണ് അവസാനിപ്പിക്കുന്നത്. ആ അവസാന ഭാഗങ്ങൾ അത്യാവശ്യം കൈയടികൾക്കും രോമാഞ്ചത്തിനും ഇടനൽകുന്നത് അത്യാവശ്യം ഭേദപ്പെട്ട ഒരു സിനിമാ കാഴ്ചയാക്കി തിയേറ്റർ വിടാൻ ടർബോയെ പ്രാപ്തമാക്കുന്നുണ്ട്. പറഞ്ഞു പറഞ്ഞു ക്ലീഷേ ആയെങ്കിലും 'ഈ പ്രായത്തിലും എന്നാ ഒരിതാ' എന്ന മട്ടിൽ ജോസേട്ടായി എന്ന ടർബോ ജോസിനെ മമ്മൂട്ടി സ്ക്രീനിലെത്തിക്കുന്നത് ഗംഭീരമായാണ്.

ആക്ഷൻ രംഗങ്ങളിലുള്ള മെയ്വഴക്കവും ഇടയ്ക്കുള്ള നുറുങ്ങു തമാശകളും ഈ എഴുപതുകളിലും how this man is strongly continuing as a leading man എന്നത് അടിവരയിട്ടുറപ്പിക്കുന്നു. ആ രണ്ടാം intro യിലും climax ലെ സീനുകളിലും he scored very well. മലയാളത്തിലേക്കുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ അരങ്ങേറ്റവും മോശമാക്കിയിട്ടില്ല. Strong & Powerful ആയ വെട്രിവേൽ ഷണ്മുഖ സുന്ദരം എന്ന ക്രൈം-ബിസിനസ് സിൻഡിക്കേറ്റ് തലവന്റെ റോൾ അയാൾ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. അഞ്ജന, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ദിലീഷ് പോത്തൻ, സുനിൽ തുടങ്ങി മറ്റുള്ള അഭിനേതാക്കളും പ്രകടനപരമായി മികച്ചു നിന്നു.

അത്യാവശ്യം മോശമല്ലാത്ത ഒരു തിരക്കഥയുണ്ട് സിനിമയ്ക്ക്. Engaging ആക്കി പോകുന്നുണ്ടെങ്കിലും മുകളിൽ പറഞ്ഞത് പോലെ first & third act കളിൽ ഉള്ളയത്ര രോമാഞ്ചജനകമായ രംഗങ്ങൾ second act ൽ ഇല്ല എന്നത് തുടക്കം നൽകിയ high octane പ്രതീക്ഷകളെയും ഒരു മാസ് സിനിമ എന്ന നിലയിലുള്ള entertainment quotient നെയും ചെറുതായി ബാധിക്കുന്നുണ്ട്. എന്നാൽ അവസാന ഭാഗങ്ങളിൽ സിനിമ കത്തിക്കയറിയത് മേൽപ്പറഞ്ഞതിനെ മറക്കാനും സഹായിക്കുന്നുണ്ട്. മികച്ചു നിന്ന സിനിമാട്ടോഗ്രാഫിയും അത്യാവശ്യം ഗംഭീരമായി തന്നെ അനുഭവപ്പെട്ട പശ്ചാത്തല സംഗീതവും സിനിമയിൽ ഉള്ള ആക്ഷൻ രംഗങ്ങളെയും അവസാനത്തോടടുക്കുമ്പോഴുള്ള ഒരു ഗംഭീര chasing രംഗത്തെയും മികച്ച രീതിയിൽ compliment ചെയ്യുന്നുണ്ട്. Action scenes were well choreographed and that chasing scene was well executed.

അത്യാവശം നല്ല രീതിയിലുള്ള production cost ഉം സിനിമയുടെ ക്വാളിറ്റി ഉയർത്തുന്നു. മൊത്തത്തിൽ തിയേറ്ററിൽ നിന്ന് തന്നെ അസ്വദിക്കാവുന്ന, തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം നൽകുന്നതിനപ്പുറം കണ്ടിറങ്ങുമ്പോൾ കൊള്ളാം എന്നു പറയിപ്പിക്കുന്ന, (തുടക്കത്തിൽ സ്ക്രീനിൽ കാണിക്കുന്നത് പോലെ) ഒരു Mega show കാണാൻ ആഗ്രഹിക്കുന്നവരെ ഒട്ടും മുഷിപ്പിക്കാത്ത, ഒരു more than decent മാസ് എന്റർട്ടൈനർ.

ശ്രീരാജ് വെള്ളപ്പാടം എന്ന സോഷ്യല് മീഡിയ ഉപയോക്താവിന്റെ പോസ്റ്റ്

ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈയടുത്ത കാലത്ത് മലയാളത്തിൽ നിന്നും വ്യത്യസ്തമായ നിരവധി മികച്ച സിനിമകൾ വരികയുണ്ടായി. എന്നാൽ ഒരു ഫുൾ ഓൺ ആക്ഷൻ മൂവി ആവശ്യമാണ് എന്ന് തോന്നിക്കുന്ന ഘട്ടത്തിൽ തന്നെയാണ് വൈശാഖിന്റെ മമ്മൂട്ടി ചിത്രം ടർബോ എത്തിയത്. ജനാധിപത്യത്തെ വിലക്ക് എടുക്കുന്ന പണാധിപത്യവും, റിസോർട് രാഷ്ട്രീയവും, ബാങ്കിംഗ് മേഖലയിൽ നടക്കാൻ സാധ്യതയുള്ള വലിയ കൊള്ളകളെക്കുറിച്ചും സിനിമ പറഞ്ഞുവെക്കുന്നു.

രാജ് ബി ഷെട്ടിയുടെ കൂടെ അഴിഞ്ഞാട്ടം ഉള്ളതു കൊണ്ട് മമ്മൂട്ടിയുടെ വണ്മാൻ ഷോ എന്ന് പറയാൻ പറ്റില്ല. രസകരമായി പോകുന്ന ആദ്യ പകുതിക്ക് ശേഷം പുറത്ത് എത്രയൊക്കെ മഴ പെയ്താലും അകത്ത് തീ പിടിപ്പിക്കുന്ന സെക്കൻഡ് ഹാഫ്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുന്നു. ഒരു രക്ഷയും ഇല്ലാത്ത ചെയ്സിംഗ് രംഗങ്ങൾ. നായകനെക്കാൾ കിടുവായി വില്ലന് കിട്ടിയ ബിജിഎം. എടുത്തുപറയേണ്ടത് ആക്ഷൻ രംഗങ്ങളാണ്, പ്രത്യേകിച്ച് ക്ലൈമാക്സ് ഫൈറ്റ്. 73 മത്തെ വയസിലും മമ്മൂട്ടി അത് ചെയ്തു ഇത് ചെയ്തു എന്ന ക്ളീഷേ വർത്തമാനം ഒന്നുമില്ല. പക്ഷേ അയാൾ ഒരു ജിന്നാണ്. അത് സമ്മതിക്കാതെ ആ പടം കണ്ടിട്ട് ഇറങ്ങാൻ കഴിയില്ല... മൊത്തത്തിൽ വൈശാഖ് മൂവി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us