തമിഴ് നടൻ മുരളി സിനിമ പ്രേമികളുടെ വളരെ പ്രിയപ്പെട്ട നടനാണ്. നിരവധി മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന്റെ വിവാഹം വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. ആ പ്രണയ കഥ പറയുന്നതിലും എളുപ്പമായി വിജയ്-ജ്യോതിക ചിത്രം 'ഖുഷി' കണ്ടാൽ മതി എന്ന് പറയുന്നതാകും ശരി. മുരളിയുടെ പ്രണയ കഥയും ഖുഷി സിനിമയുടെ കഥയും ഏതാണ്ട് ഒരേ പോലെയാണ് എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ്
യഥാർത്ഥ ജീവിതത്തിലെ 'ഖുഷി' ദമ്പതികളാണ് മുരളിയും ശോഭയും. മുരളി തൻ്റെ പ്രിയ സുഹൃത്തായ കാന്തയുടെ പ്രണയത്തിന് വേണ്ടി സഹായിയായിരിക്കെയാണ് ശോഭയെ കണ്ടുമുട്ടുന്നത്. തങ്ങളുടെ സുഹൃത്തുക്കൾ പ്രണയിക്കുമ്പോൾ കാവൽക്കാരായിരുന്നത് മുരളിയും ശോഭയുമാണ്. സുഹൃത്തുക്കൾക്കായുള്ള കാത്തിരിപ്പ് ഇരുവർക്കുമിടയിൽ ഒരു സൗഹൃദമായി, ഒടുവിൽ പ്രണയമായി. ഖുഷിയിലും അത്തരത്തിലൊരു രംഗമുണ്ട്.
ഓൺ സ്ക്രീനിൽ പ്രണയം തുറന്ന് പറയുന്നത് അഭിനയിക്കാൻ നാണിച്ചിരുന്ന മുരളി, പക്ഷെ യഥാർത്ഥ ജീവിതത്തിൽ പ്രണയം തുറന്ന് പറയാൻ അധികം സമയമൊന്നുമെടുത്തില്ല. വെറും നാല് ആഴ്ചയ്ക്കുള്ളിൽ അദ്ദേഹം ശോഭയോട് തന്റെ പ്രണയം തുറന്നു പറഞ്ഞു. തന്റെ നിറത്തെ കുറിച്ചുള്ള അപകർഷതാബോധം മുരളി വല്ലാതെ എപ്പോഴും അലട്ടിയിരുന്നു. മെലിഞ്ഞ് വെളുത്ത സുന്ദരിയായ ഒരു പെൺകുട്ടിയെ തന്നെ പോലൊരാൾ വിവാഹം കഴിക്കുക എന്നത് അസാധ്യമായ ഒരു സ്വപ്നമാണെന്ന് മുരളി കരുതി. അതുകൊണ്ടു തന്നെ ശോഭ പ്രണയം സമ്മതിച്ചപ്പോൾ മുരളിക്കുണ്ടായിരുന്ന സന്തോഷം അതിരുകൾക്കുമപ്പുറമായിരുന്നു.
എന്നാൽ ബിഗ് ഷോട്ടിന്റെ പ്രൊഡ്യൂസറും സംവിധായകനുമായ മുരളിയുടെ അച്ഛൻ ബന്ധത്തെ എതിർത്തു. വളരെ ചെറുപ്പക്കാരനായ മകൻ പെട്ടെന്ന് വിവാഹം കഴിച്ചാൽ സിനിമയിലേക്കുള്ള മുരളിയുടെ ചാൻസ് കുറഞ്ഞേക്കുമെന്നതായിരുന്നു വിവാഹം എതിർക്കാനുള്ള കാരണം. എന്നാൽ എല്ലാമറിയുന്ന മുരളിയുടെ അമ്മ അച്ഛനോട് പറയാതെ അവരുടെ വിവാഹം നടത്തുകയാണ് ചെയ്തത്. വിവാഹം കഴിഞ്ഞ് അന്ന് രാത്രി എട്ട് മണിക്കാണ് തന്റെ മകന്റെ വിവാഹവാർത്ത അച്ഛൻ അറിയുന്നത്.
'96' സംവിധായകന്റെ അടുത്ത ചിത്രം 'കാർത്തി 27'; ഇനി 'മെയ്യഴകൻ', ഒരുക്കുന്നത് സൂര്യയുടെ നിർമ്മാണ കമ്പനി