
തമിഴ് വിജയ ചിത്രം '96'-ന്റെ സംവിധായകന്റെ പുതിയ ചിത്രത്തിന് പേരായി. 'കാർത്തി 27' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന് 'മെയ്യഴകൻ' എന്നാണ് പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടു. നടൻ കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയാണ് പ്രധാന വേഷത്തിലെത്തുന്നത്. സൈക്കിൾ ചവിട്ടുന്ന അരവിന്ദ് സ്വാമിയും പുറകിൽ തിരിഞ്ഞിരിക്കുന്ന കാർത്തിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
സൂര്യ-ജ്യോതിക താര ദമ്പതിമാരുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്നറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ശ്രീ ദിവ്യയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മെയ്യഴകന്റെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ മറ്റ് വിശദാംശങ്ങളും റിലീസ് തീയതിയും വരും ദിവസങ്ങളിൽ പുറത്തുവിടും.
മഹീന്ദ്രൻ ജയരാജുവാണ് മെയ്യഴകന്റെ ഛായാഗ്രഹകൻ. സംഗീതം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രേം കുമാറിന്റെ മുൻ ചിത്രം 96-ന്റെയും സംഗീതവും ഗോവിന്ദ് വസന്ത തന്നെയായിരുന്നു. സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയാണ്.
മലയാളം 'കാൻ'; മലയാളത്തിനഭിമാനമായ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന്റെ താരങ്ങൾ, ചിത്രങ്ങൾ