അക്ഷയ് കുമാറിന്റെ വെൽക്കം ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. അക്ഷയ് കുമാറിന് പുറമെ സഞ്ജയ് ദത്ത്, അർഷാദ് വാർസി തുടങ്ങി ഒരു വമ്പൻ താരനിരയുമായാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. എന്നാൽ ഇപ്പോൾ സഞ്ജയ് ദത്ത് സിനിമയിൽ നിന്ന് പിന്മാറിയതായുള്ള വാർത്തകളാണ് വരുന്നത്.
ആരോഗ്യകാരണങ്ങളാലാണ് സിനിമയിൽ നിന്നുള്ള നടന്റെ പിന്മാറ്റം എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രീകരണം തുടങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് നടൻ സിനിമയിൽ നിന്ന് പിന്മാറിയത്.
സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ സുനിൽ ഷെട്ടിയായിരിക്കും അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. ഈ വേഷത്തിലേക്ക് നടൻ ജാക്കി ഷറോഫും എത്തുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
മമ്മൂക്കയുടെ ഇടിയിൽ ബുക്ക് മൈ ഷോ വരെ കുലുങ്ങി; ടർബോയ്ക്ക് 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. വെൽക്കം ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഈ വർഷം ക്രിസ്മസിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതയിടുന്നത്. അക്ഷയ്, സുനിൽ, ജാക്കി എന്നിവരെ കൂടാതെ പരേഷ് റാവൽ, ദിഷ പടാനി, ജാക്വലിൻ ഫെർണാണ്ടസ്, ലാറ ദത്ത, രവീണ ടണ്ടൻ, രാജ്പാൽ യാദവ്, ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, മിക സിംഗ്, ദലേർ മെഹന്ദി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.