'പ്രതിഫലം വാങ്ങിയ പാട്ടിൽ സംഗീത സംവിധായകന് അവകാശമില്ല'; പ്രതികരിച്ച് 'മാർക്ക് ആന്റണി' നിർമ്മാതാവ്

'ഒരു പ്രത്യേക ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം സൃഷ്ടിച്ചത്, ഗാനം നിർമ്മിക്കാൻ ചലച്ചിത്ര നിർമ്മാതാവ് പണം നൽകിയിട്ടുമുണ്ട്'

dot image

സംഗീത സംവിധായകൻ ഇളയരാജയുടെ കോപ്പി റൈറ്റ് വിവാദത്തിൽ പ്രതികരിച്ച് 'മാർക്ക് ആന്റണി' നിർമ്മാതാവ് വിനോദ് കുമാർ. പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ലെന്നും ഇളയരാജയുടെ ആ ഇടപെടലിന് ഒരു അവസാനം വേണമെന്നും വിനോദ് കുമാർ എക്സിലൂടെ കുറിച്ചു. 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയിൽ പാട്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ടാണ് നിർമ്മാതാവിന്റെ പ്രതികരണം.

പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ല. ഇതിന് ഒരു അവസാനം വേണം. കോടതി ഇടപെട്ട് 'എല്ലാവർക്കും ഒരിക്കൽ' എന്ന ഉത്തരവ് കൊണ്ടുവരണം. ഒരു പ്രത്യേക ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം സൃഷ്ടിച്ചത്, ഗാനം നിർമ്മിക്കാൻ ചലച്ചിത്ര നിർമ്മാതാവ് പണം നൽകിയിട്ടുമുണ്ട്, വിനോദ് കുമാർ കുറിച്ചു.

അതേസമയം തങ്ങൾ 'കൺമണി അൻപോട്' ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ പറയുന്നത്. മ്യൂസിക് കമ്പനികളിൽ നിന്ന് സിനിമയുടെ അവകാശം വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും അദ്ദേഹം ന്യൂസ് മിനിറ്റിനോട് നിർമ്മാതാക്കളിൽ ഒരാളായ ഷോൺ ആന്റണി പ്രതികരിച്ചു.

'ജാതി സംഘർഷമുണ്ടാകാൻ കാരണമായി'; പാ രഞ്ജിത്തിന്റെ പോസ്റ്റിനെതിരെ പൊലീസിൽ പരാതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us