ഇന്ത്യയുടെ യശസ്സ് ഉയര്ത്തിയ താരങ്ങളോട് നന്ദി അറിയിക്കുന്നു: മോഹന്ലാല്

കാനിലെ ഇന്ത്യന് താരങ്ങളെ അഭിനന്ദിച്ച് മോഹന്ലാല്

dot image

കാനിലെ ഇന്ത്യന് താരങ്ങളെ അഭിനന്ദിച്ച് മോഹന്ലാല്. 'ഓള് വി ഇമാജിന് ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ ഇന്ത്യയുടെ യശസ്സ് ഉയര്ത്തിയ താരങ്ങളോട് സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നാണ് അദ്ദേഹം സോഷ്യല് മീഡിയയില് കുറിച്ചത്.

'പായല് കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിങ്ങനെ ഇന്ത്യന് സിനിമയ്ക്ക് സുപ്രധാനമായ ഒരു നിമിഷമാണിത്, ഒപ്പം 'ഓള് വി ഇമാജിന് ആസ് ലൈറ്റ്' എന്നതിന് പിന്നിലെ പ്രതിഭാധനരായ ടീമും മഹത്വത്തില് കുതിക്കുകയാണ്! അനസൂയ സെന്ഗുപ്തയ്ക്കും പ്രശസ്തനായ സന്തോഷ് ശിവനുമുള്ള അവരുടെ മഹത്തായ സംഭാവനയ്ക്ക്, ഇന്ത്യയുടെ യശസ്സ് ഉയര്ത്തിയതിന് സ്നേഹവും നന്ദിയും അറിയിക്കുന്നു'.- എന്നാണ് അദ്ദേഹം കുറിച്ചത്.

കാനിലെ ഇന്ത്യന് താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന് സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യല് മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓള് വി ഇമാജിന് ആസ് ലൈറ്റ് എന്ന ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും താരം കുറിച്ചു.

അഭിമാനകരമായ നേട്ടം എന്നാണ് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കുറിച്ചത്. അഭിമാനകരമായ ഗ്രാന്ഡ് പ്രീ പുരസ്കാരം നേടിയ പായല് കപാഡിയയ്ക്കും ഓള് വി ഇമാജിന് ആസ് ലൈറ്റിന്റെ മുഴുവന് ടീമിനും അഭിനന്ദനങ്ങള്. 'ദ ഷെയിംലെസ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അണ് സെര്ട്ടെയ്ന് റിഗാര്ഡ് വിഭാഗത്തില് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അനസൂയ സെന്ഗുപ്തയ്ക്കും അഭിനന്ദനങ്ങള്. ഈ സ്ത്രീകള് ചരിത്രം രചിക്കുകയാണ്, ഇന്ത്യന് ചലച്ചിത്ര കൂട്ടായ്മയെ മുഴുവന് പ്രചോദിപ്പിക്കുകയാണ്.

പായല് കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോള്ഡന് പാം (പാം ദോര്) വിഭാഗത്തിലാണ് മത്സരിച്ചത്. അണ് സെര്ട്ടെയ്ന് റിഗാര്ഡ് വിഭാഗത്തില് മത്സരിച്ച 'ദ ഷെയിംലെസ്സി'ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്. രണ്ട് ലൈംഗിക തൊഴിലാളികള് നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോള് താന് ഇത് ക്വിയര് കമ്മ്യൂണിറ്റിക്കും മറ്റ് പാര്ശ്വവത്കൃത സമൂഹങ്ങള്ക്കും സമര്പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.

അതേ സമയം പിയര് അജെന്യൂ പുരസ്കാരം നേടിയ സന്തോഷ് ശിവനും നേടി. അന്താരാഷ്ട്ര തലത്തില് മികവ് പുലര്ത്തുന്ന ഛായാഗ്രാഹകര്ക്ക് നല്കുന്ന പുരസ്കാരമാണിത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് സന്തോഷ് ശിവന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us