'30 ടേക്കുകൾ വരെ പോയി, അവസാനം ഞാൻ കരഞ്ഞു'; സഞ്ജയ് ബൻസാലി സെറ്റിലെ ഓർമ്മകൾ പങ്കുവെച്ച് ഷർമിൻ സെഗൽ

'ഒരു ദിവസം മുഴുവൻ ഞാൻ പ്ലാൻ ചെയ്തതെല്ലാം ആ ഒറ്റ ഷോട്ട് കാരണം പാഴായി'

dot image

സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരീ പുത്രിയും ഹീരമണ്ടിയിലെ പ്രധാന താരവുമായ ഷർമിൻ സെഗൽ. മലാൽ എന്ന സിനിമയിൽ നായികയായി അഭിനയിക്കുന്ന സമയത്ത് നിർമ്മാതാവ് കൂടിയായ സഞ്ജയ് ഷൂട്ടിംഗ് സെറ്റിൽ ദിവസവും വരുന്നതിനെ കുറിച്ചും തനിക്ക് ഷോട്ടിനെ കുറിച്ച് പറഞ്ഞു തന്നതിനെ കുറിച്ചും ഷർമിൻ 2019-ൽ റേഡിയെ സിറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ നാല് വർഷങ്ങൾക്കിപ്പുറം ശ്രദ്ധനേടുകയാണ്.

മലാൽ സിനിമയിൽ ഒരു സീൻ അഭിനയിക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. ഞാൻ സാധാരണയായി സീനുകൾ ശരിയാകാൻ 15 ടേക്കുകൾ വരെ എടുക്കാറുണ്ട്. അന്ന് എനിക്ക് 25 ടേക്കുകൾ വേണ്ടി വന്നു. ഒരു ദിവസം മുഴുവൻ ഞാൻ പ്ലാൻ ചെയ്തതെല്ലാം ആ ഒറ്റ ഷോട്ട് കാരണം പാഴായി. ഞാൻ തിരികെ കാരവാനിലെത്തിയപ്പോൾ സഞ്ജയ് സാർ വന്നു പറഞ്ഞു, ‘ഞാൻ ഇത് എൻജോയ് ചെയ്യുകയാണ്, ഒരു ഷോട്ടിന് കൂടി വേണ്ടി ഞാൻ കാത്തിരിക്കുന്നു എന്ന്. ഞാൻ തിരികെ സെറ്റിൽ വന്നു. വീണ്ടും 30 ടേക്കുകൾ വരെ പോയി, എന്നിട്ടും ഷോട്ട് ശരിയായില്ല. അദ്ദേഹം എന്നോട് ആക്രോശിച്ചു. നീ ഇത് ചെയ്തേ പറ്റു എന്ന് അദ്ദേഹം ദേഷ്യപ്പെട്ടു. 30 ടേക്കുകൾക്ക് ശേഷം ഞാൻ അവിടെ നിന്ന് കരഞ്ഞു, ഷർമിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അലംസേബ് എന്ന കഥാപാത്രത്തെയാണ് ഷർമിൻ ഹീരാമണ്ടി സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷർമിന്റെ മാതാവും സഞ്ജയ് ലീല ബൻസാലിയുടെ സഹോദരിയുമായ ബെല സെഗൽ ബോളിവുഡ് സിനിമയുടെ ഭാഗമാണ്. 2012-ലാണ് ബെല തന്റെ ആദ്യ സംവിധാന സംരഭം പുറത്തിറക്കുന്നത്. അതേസമയം, ഹീരാമണ്ടി സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒപ്പം ചില സീനുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്.

എട്ട് എപ്പിസോഡുകളുള്ള സീരീസാണ് ഹീരാമണ്ടി. സൊനാക്ഷി സിൻഹ, അതിഥി റാവു ഹൈദരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗൽ, താഹ ഷാ ബാദുഷ, ഫരീദ ജലാൽ, ശേഖർ സുമൻ, ഫർദീൻ ഖാൻ, അദിത്യൻ സുമൻ തുടങ്ങിയ താരങ്ങളാണ് ഹീരാമണ്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടിയാണ് പരമ്പരയുടെ മുതൽമുടക്ക്.

ജോസേട്ടായിയും റോസാകുട്ടിയും മുന്നോട്ട്; 'ടർബോ' ബോക്സ് ഓഫീസ് കളക്ഷൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us