'വളരെ ചെറിയ ഒരു സിനിമയായിരുന്നു, ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമ'; കനി കുസൃതി

കനിക്ക് ഗംഭീര വരവേൽപ്പാണ് മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും നൽകിയത്

dot image

കാനിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട് തിളങ്ങിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ' താരം കനി കൂസൃതി കേരളത്തിലെത്തി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ താരം നേരെ തന്റെ ഷൂട്ടിംഗ് സെറ്റിലേക്കാണ് പോയത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഐസ്' എന്ന സിനിമയുടെ സെറ്റിലെത്തിയ കനിക്ക് ഗംഭീര വരവേൽപ്പാണ് മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും നൽകിയത്.

കനിയെ അഭിനന്ദിക്കുന്നതിന്റെയും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെയും വീഡിയോ നിർമ്മാതാവ് ടി ആർ ഷംസുദ്ദീനാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്! ഫെസ്റ്റിവൽ ഡി കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിന് ശേഷം കനി കുസൃതി വീണ്ടും ഞങ്ങളുടെ സെറ്റിൽ ചേർന്നു. ഇത് ഇന്ത്യൻ സിനിമാ വ്യവസായത്തിന് മാത്രമല്ല, മലയാള സിനിമാ വ്യവസായത്തിനും അഭിമാന നിമിഷമാണ്. 'ഐസ്' എന്ന ഞങ്ങളുടെ സെറ്റിൽ കനി തിരിച്ചെത്തിയതിലും അവരോടൊപ്പം ഈ സന്തോഷകരമായ നിമിഷത്തിൽ പങ്കുചേരുന്നതിലും ഞങ്ങൾ ത്രില്ലിലാണ്, ടി ആർ ഷംസുദ്ദീൻ കുറിച്ചു.

വളരെ ചെറിയ ഒരു സിനിമായായിരുന്നു അത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. അതുകൊണ്ടു തന്നെ വളരെ സന്തോഷമുണ്ടെന്നും കനി ആഘോഷ വേളയിൽ പറഞ്ഞു. പായല് കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്.

മുംബൈയിൽ ജീവിക്കുന്ന മലയാളി നെഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിൽ കനി പ്രഭ എന്ന കഥാപാത്രത്തെയും ദിവ്യ പ്രഭ അനു എന്ന കഥാപാത്രത്തെയുമാണ് അവതിരിപ്പിച്ചിരിക്കുന്നത്. മലയാള താരം അസീസ് നെടുമങ്ങാട് സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

അരവിന്ദ് സ്വാമി അല്ല, ജയം രവിക്ക് പകരം അശോക് സെൽവൻ; തഗ് ലൈഫ് അപ്ഡേറ്റ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us